Sunday, December 9, 2007

സുധാമൃതം


ചെറുകാറ്റിലിളകുമീയോളങ്ങളേ നോക്കി
വെറുതേയീതീരത്തിരുന്നു നമ്മള്‍
ഒരുകാര്യം ചൊല്ലുന്നതിന്‍മുമ്പു വാക്കുകള്‍
ഒരുനിശ്വാസത്തിലലിഞ്ഞു പോയീ

തനിയേയെഴുന്നേറ്റകലേയ്ക്കു പോയിനീ
ഇനി, വേറെ തീരങ്ങള്‍ തേടിയാണോ?
ഇനിയെന്നെയിവിടെയുപേക്ഷിക്കെ ബാക്കിയാം
പനിമതി, പുഴയു,മീരാവും, ഞാനും.

ഒഴുകുമീയോളങ്ങള്‍ ഓര്‍മ്മകളായ്‌ വന്ന്
തഴുകെ, ത്തെളിയും നിന്‍ വദനാംബുജം
മുഴുതിങ്കള്‍ വിരിയുമീ രാവിലീ തീരത്ത്‌
മുഴുകും ഞാന്‍ കവിതാസുധാമൃതത്തില്‍!

--------------------------------------
ഓഫീസിലെ, എന്റെ ഒരു കടുത്ത ആരാധികയായ സുധാകുമാരിയ്ക്കു ട്രാന്‍സ്ഫര്‍ ആയി. സെന്റോഫിന്‌ ഞാന്‍ എന്റെവക ഒരു പേനയും ഈവരികളും നല്‍കി.

4 comments:

  1. ഇഷ്ടമായീ....ഇഷ്ടമായീ.... :0

    -സുല്‍

    ReplyDelete
  2. അതിമനോഹരമായ വരികള്‍

    വളരെ ഇഷ്ടമായി....

    നന്‍മകള്‍ നേരുന്നു

    ReplyDelete
  3. പ്രിയ വാല്‍മീകി, സുല്ലേട്ടന്‍, മന്‍സൂര്‍..
    ഇവിടെ വന്നതിനും,
    ഈ വരികള്‍ വായിച്ചതിനും,
    മറുകുറിയിട്ടതിന്നും
    ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നൂ..

    ReplyDelete