Thursday, January 17, 2008

ആശ തീരുന്നില്ല


നിന്‍വിരിമാറിലമര്‍ന്നുകിടന്നെന്റെ
മുന്തിരിച്ചുണ്ടുകള്‍ നിന്‍നേര്‍ക്കുയര്‍ത്തവേ
നിന്‍കണ്‍കളാര്‍ദ്രമാവുന്നതും, കൈകളെന്‍
പൊന്‍മേനി നിന്നിലേയ്ക്കാഞ്ഞുചേര്‍ക്കുന്നതും


തീരങ്ങളില്ലാത്തൊരാഴക്കടലിന്റെ
കൂരിരുള്‍തിങ്ങുമഗാധതലങ്ങളില്‍
ഭാരമില്ലാത്തോരവസ്ഥയില്‍ നാം രണ്ടു-
പേരുമന്യോന്യം നിറഞ്ഞു പൊലിഞ്ഞതും

എത്രവട്ടം മനസ്സിന്‍തിരശ്ശീലയീ
ചിത്രങ്ങള്‍ മങ്ങാതെ കാണിയ്ക്കുമെങ്കിലും
എത്രലഭിച്ചാലുമാശതീരില്ലെനി-
യ്കത്രയ്ക്കഗാധമായ്‌ നിന്നെ സ്നേഹിപ്പു ഞാന്‍


4 comments:

  1. കൊള്ളാം, നല്ല വരികള്‍.

    ReplyDelete
  2. ഓഹ്... സ്‌നേഹം എന്ന് വച്ചാ ഇതാണ് സ്‌നേഹം..! :))

    ReplyDelete
  3. നജീം, നിരക്ഷരന്‍, വാല്‍മീകി..
    മൂന്നുപേരോടും എന്റെ നന്ദി അറിയിക്കുന്നു.
    (നിരക്ഷരനോട് ഒരു വി.കെ.എന്‍ ഫലിതം പറയട്ടെ?
    ‘നിരക്ഷരനാണെന്ന് കണ്ടാല്‍ തോന്നില്ല. സംസാരിച്ചാല്‍ തീരെയും...’)
    ഇനിയും ഇതുവഴി വരാനപേക്ഷ.

    ReplyDelete