Friday, December 5, 2008

മനസ്സിലെ കിളി..

ഇന്നലെ, ചെമ്പനീര്‍പൂക്കള്‍പറഞ്ഞു, നീ
വന്നിടും സ്വപ്നത്തിലെന്ന്, മെല്ലെ.
പിന്നെ, ഉറങ്ങാന്‍കിടന്നെങ്ങിലും നിദ്ര
വന്നില്ലതിനാലേ സ്വപ്നങ്ങളും..

എപ്പോഴോ, നിന്നെയോര്‍ത്തോര്‍ത്ത്‌ കിടക്കവേ
ഇപ്പുലര്‍വേളയും വന്നണഞ്ഞൂ.
അല്‍പംനിരാശതയെന്നുള്ളില്‍ബാക്കി-
അതിപ്പോഴുമുണ്ടെന്റെയോമലാളേ..

അല്ലെങ്കില്‍; കണ്ണൊന്നടച്ചാല്‍ മനസ്സിന്റെ
ചില്ലയില്‍, പൂത്തോരുകൊമ്പിലെ കൂടിന്റെ-
യുള്ളിലിരിയ്ക്കുന്ന നിന്നോട്‌ കൊഞ്ചുവാന്‍
ഇല്ലാത്തസ്വപ്നങ്ങള്‍ കൂട്ടെനിയ്ക്കെന്തിന്‌?


6 comments:

  1. വളരെ ഇഷ്ടമായി.....പ്രണയാക്ഷരങ്ങള്‍

    ReplyDelete
  2. നിരാശപ്പെടേണ്ട കാര്യമില്ലല്ലോ......നിദ്രയും സ്വപ്നങ്ങളും വന്നില്ലെങ്കിലെന്ത്‌....ഓമലാള്‍ മനസ്സില്‍ത്തന്നെയില്ലേ.....വളരെ നന്നായിട്ടുണ്ട്‌.....ആശംസകള്‍.....

    ReplyDelete
  3. കൊള്ളാം മാഷേ.. നന്നായിരിക്കുന്നു...

    ReplyDelete
  4. മനോജ്, മയില്‍പ്പീലി, രഞ്ജിത്, പകല്‍കിനാവന്‍..
    എല്ലാവര്‍ക്കും നന്ദി..

    ReplyDelete