Monday, August 31, 2009

കണി..

കണ്ടു, ഞാനൊരു വിഭാതവേളയില്‍
ചുണ്ടില്‍ തേന്‍‌ചിരിയുമായി വന്ന്‌‍, ഞാന്‍
പണ്ടുതൊട്ടുമനതാരില്‍ കണ്ട പൂ‌-
ച്ചെണ്ടുപോലെയഴകുള്ളപെണ്ണിനെ.

ചാരിടാത്ത കതകിന്റെ പാളിയില്‍
ചാരിനിന്നവള്‍; മനസ്സിലോര്‍ത്തു ഞാന്‍.
ചാരുചന്ദ്രനിവിടേയുദിച്ചുവോ?
നേരമിത്രയധികം വെളുത്തുവോ?

പിന്നെ,യെന്നുമുണരുന്ന നേരമെന്‍
മുന്നിലെത്തുമവള്‍, കൊന്നപൂത്തപോല്‍ !
ഇന്നുരാവിലെയുമെന്‍‌കിടക്കയില്‍
നിന്നെണീറ്റു കണികണ്ടതാമുഖം !!

2 comments:

  1. ഭാഗ്യവാന്‍....എന്നും ഇഷ്ടപ്പെട്ട കണികാണാന്‍ സാധിയ്ക്കുന്നല്ലോ....

    കവിത നന്നായിട്ടുണ്ട്‌.....

    ഓണാശംസകള്‍.......

    ReplyDelete
  2. വരുന്നതും, വായിക്കുന്നതും, കമന്റിടുന്നതും കാണാറുണ്ട്,ഷീലാ..
    തിരിച്ച് നന്ദി പറയാന്‍ ചിലപ്പോള്‍ ഈ യന്ത്രം സമ്മതിക്കാറില്ല. ഒന്നും തോന്നരുതേ..

    ReplyDelete