Monday, December 31, 2018

Sunday, December 23, 2018

അമ്മേ ലോകമാതാവേ 23.12.2013

പടർന്നൊരീകുങ്കുമ 23.12.2017

ചന്തംകണ്ട ശാർദ്ദൂലം. 23.12.2015

ഹൃദയേശ്വരി 23.12.2013

പറയുമോ സഖീ 23.12.2013

ഇവന്റ് മേനേജേഴ്സ് 23.12.2017

കമന്റുകൾ .... 23.12.2017

Adv Kuttan Gopurathinkal
December 23, 2017 at 7:42 PM ·
കമന്റുകൾഅഥവാ അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ
------------------------------------------
ഏതൊരെഴുത്തുകാരനും പ്രാഥമികമായി അംഗീകരിക്കപ്പെടാനാണ് ആഗ്രഹിക്കുക.
അത്, അയാളിട്ട പോസ്റ്റിനുകിട്ടുന്ന കമന്റുകളിലൂടെയാണല്ലോ അറിയാൻ‌കഴിയുക
കമന്റുകൾ പലവിധമുണ്ട്
1. ലൈക്കടിച്ചു മിണ്ടാതിരിക്കുക. അവൈലബിൾ ആയ ഏതെങ്കിലും ഒരു ഐക്കൺ അടിച്ച് റിയാക്ട് ചെയ്യുക.
2. “ആഹാ!”, “മനോഹരം”, “സൂപ്പർ “, “കിടു” എന്നൊക്കെയോ, ഗുഡ് മോണിങ്ങ്, ശുഭദിനം, എന്നൊക്കെ എഴുതുകയോ, അതുമല്ലെങ്കിൽ ചില സ്മൈലികൾ ഇടുകയോ ആവാം. ഇന്ന ആള് താങ്കളുടെ പോസ്റ്റില് കമന്റ്ചെയ്തു എന്ന നോട്ടിഫിക്കേഷൻ കണ്ട് ചെല്ലുന്ന രചയിതാവ്‌, ഇത്തരം കോപ്രായങ്ങൾ കണ്ട് ഇളിഭ്യനാവും.
3. പോസ്റ്റ് വായിച്ചശേഷം, തന്റെ പാണ്ഢിത്യം, എഴുതിയ ആളേയും, അടുത്ത കമന്റ് ഇടുന്നവനേയും അറിയിച്ച്, തനിക്കിതൊക്കെ വെറും നിസ്സാരം എന്നമട്ടിൽ കമന്റിക്കളയും! ഒരുവരി സ്വന്തമായി നാലാളുവായിക്കാൻ‌തക്കവണ്ണം എഴുതാൻ പറ്റാത്തവരും ഇതിലുണ്ടാവും.
4. താനൊരു മഹാ സംഭവമാണെന്ന ധാരണയിൽ, മറ്റുള്ളവരോട് പരമപുഛം കമന്റിൽ പ്രകടിപ്പിക്കുന്നവരുമുണ്ട്
5. അമ്പടാ.. അങ്ങിനെ എന്റെ ഒരു കമന്റ്കൊണ്ട് നീ ആളാവണ്ടാ.. എന്നുകരുതി ഒന്നും മിണ്ടാതിരിക്കുന്ന ഏഭ്യന്മാരുമുണ്ട്
6. പോസ്റ്റ് വായിച്ച്, എഴുതിയ ആളുടെ പരിമിതികളെ മനസ്സിലാക്കി, ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ നാലുവരി എഴുതുകയോ; എഴുതിയതിലെ നന്മ മനസ്സിലാക്കി കമന്റ് ഇടുകയോ ചെയ്യുന്നവർ തുലോം വിരളം.
7. അക്ഷരജ്ഞാനം പത്രം വായിക്കാൻ മാത്രം ഉപയോഗിക്കുന്നവന്, മറ്റൊരാൾ എഴുതിയത് വായിച്ച് കണ്ണുതള്ളുന്നുമുണ്ടാവും..
8. കമന്റുകളിൽ പാരാട്ടിപ്പാരാട്ടി, മെല്ലെ ഇന്‌ബോക്സില് ചെല്ലുകയും, സൂത്രത്തിൽ ഫോണ്നമ്പർ കരസ്ഥമാക്കി ഒലിപ്പിച്ച് മുതലെടുക്കാൻ നടക്കുന്നവരുമുണ്ട്
9. എഴുതുന്നത് എപ്പോഴും വായിക്കപ്പെടാനാണ്. അല്ലാതെ ആത്മദാഹം തീര്ക്കാൻ എന്നൊക്കെപ്പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത് നാലാള് വായിക്കണമെന്നും, അവരുടെ അഭിപ്രായങ്ങള് ഇനിയുള്ള രചനകള്ക്ക് സഹായകമായേക്കുമെന്നും മിക്ക രചയിതാക്കളും കരുതുന്നു..
/
എഴുതുന്ന ആള് എന്ന നിലയ്ക്ക് എന്തുതോന്നുന്നു..?