Wednesday, December 19, 2018

ഒരു കഥാകൃത്തിന്റെ അന്ത്യം 19.12.2018

Adv Kuttan Gopurathinkal
December 19, 2018 at 22:10

ഒരു കഥാകൃത്തിന്റെ അന്ത്യം
====================
എല്ലാവരും കഥ, കവിത ഒക്കെ എഴുതി കയ്യെഴുത്തുമാസികയിൽ പ്രസിദ്ധം ചെയ്യുന്നു..
എന്റെ സഹപാഠിയായ സേവ്യറിനും കഥയെഴുതാൻ മോഹം..
അവനെഴുതിത്തന്ന കഥ ഞങ്ങൾ കയ്യെഴുത്തുമാസികയിൽ ചേർത്തു.
മക്കളില്ലാത്ത അവന്റെ അപ്പൻ അവനെ എടുത്തുവളർത്തുകയാണെന്നും,
അയാൾക്ക് അവിഹിതമായൊരു ബന്ധത്തിൽ രണ്ട് മക്കളുണ്ട് എന്നും മറ്റുമായിരുന്നു ആ കഥ.
സംഭവം അധികമാരും അറിയാത്ത ഒരു നാട്ടുരഹസ്യമായിരുന്നുതാനും..
പിറ്റേന്ന് വൈകീട്ട്, സേവ്യറിന്റെ അപ്പൻ ചാക്കോച്ചേട്ടൻ എന്ന തുണി ഇസ്ത്രി ഇടുന്നയാൾ,
സേവ്യറിനെ കടയുടെമുന്നിലെ പുളിമരത്തിൽകെട്ടിയിട്ട് അടിയോടടി..
കാരണമന്വേഷിച്ചവരോട് ചാക്കോച്ചേട്ടൻ പറഞ്ഞു..
“യെവൻ എന്നെപ്പറ്റി കഥയെഴുതാൻ തുടങ്ങി...”
അടി... അടി... അടി...
ഇടയിലെപ്പൊഴോ സേവ്യർ പറഞ്ഞു..
“ഇല്ലപ്പ ഞാൻ ഇനി ഒരിക്കലും കഥയെഴുതില്ല..”

സേവ്യർ പിന്നെ കഥ ഒന്നും എഴുതുകയുണ്ടായില്ല.

No comments:

Post a Comment