Wednesday, January 29, 2020

അരുന്ധതി 29.01.2014

വളരാത്ത കുട്ടികൾ 29.01.2014

അവൾ എത്ര അകലെ 29.01.2014

ആറുവയസ്സുള്ള പെൺകുട്ടി 29.01.2019

Adv Kuttan Gopurathinkal
January 29, 2019 at 10:30 PM ·
ആറുവയസ്സിള്ള പെൺകൂട്ടി.
==========================
കൂടിയിരുന്നവരുടെയിടയിൽക്കൂടി, ഒരാൺകുട്ടിയേക്കാൾ കുസൃതികാണിച്ചു നടന്നിരുന്ന അവളെ എല്ലാവരും ശ്രദ്ധിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇവൾക്കൊരു ഡോസു കൊടുക്കണം. അവളെ അരികിൽ വിളിച്ചു.. ചേർത്തുനിറുത്തി. അവൾ അനുസരണയോടെ ചേർന്നുനിന്നു
“മോളു ഈ മുത്തശ്ശനെ അറിയോ?”
“ഓ അറിയാം. കുട്ടേട്ടനല്ലേ?”
“അത് മറ്റുള്ളോർക്ക്. . നിനക്ക് ഞാൻ മുത്തശ്ശൻ. ആട്ടേ മുത്തശ്ശനൊരു കാര്യം പറഞ്ഞാ ആരോടെങ്കിലും പറയോ?”
“”ഏയ് ഇല്ലാ. ആരോടും പറയില്ല..
“ഉറപ്പ്?”
“ഉറപ്പ്.”
ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
“മുത്തശ്ശനു മോളെ നല്ല ഇഷ്ടാ..”
“എത്ര ഇഷ്ടം..?”
“ഒരാനത്തലയോളം ഇഷ്ടം..”
കുട്ടി ഒന്ന് പകച്ചു. ഒരാനത്തല എത്രത്തോളം ഉണ്ടെന്ന് മനസ്സിൽ ആലോചിക്കയാവാം..
“കുട്ടിക്ക് മുത്തശ്ശനെ ഇഷ്ടാ?”
“ഇഷ്ടാ..”
“എത്രത്തോളം..”
അതിലവൾ കുടുങ്ങി. ആനത്തലയേക്കാൾ വലുതേതെന്ന് ആ കുഞ്ഞുമനസ്സ് ആലോചിക്കാൻ‌തുടങ്ങി.. ഒരു മിനിറ്റ്...
ഉടനേ ഉത്തരം വന്നു..
“ഗാന്ധിജിയോളം..!”
.
ഇത്തവണ കിടുങ്ങിയത് ഞാനാ..
അവൾ പിടിവിടുവിച്ച് പാറിപ്പോയി..
.


ശാർദ്ദൂലം 29.01.2013

Tuesday, January 28, 2020

കണ്ണാ 28.01.2019

ഇതവളെന്നോട് മൊഴിഞ്ഞതാണ്.. സത്യം!

പനിനീർമലരിന്റെ ഭാഗ്യം 28.01.2016

ഭീമൻ 28.01.2017


Adv Kuttan Gopurathinkal
January 28, 2017 at 1:42 AM ·

ഭീമൻ
=====
ദ്രൌപദീ!, പൊത്തുന്നു ഞാനെന്റെകണ്ണുകൾ ; തീരാ-
ശാപമിക്കാഴ്ചകാണാൻ ശക്തിയീഭീമന്നില്ല
വേപഥുപൂണ്ടഞ്ചുപേർ നിസ്സഹായരായ് നിൽക്കുന്നൂ,
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കൾ വീഴ്കെ **

നേർത്തവസ്ത്രത്താൽ തീർത്ത ചുറ്റുകളഴിയവേ
കൂർത്തകണ്മുനകൾ നിൻ മേനിയെക്കൊത്തിക്കീറി.
ആർത്തട്ടഹസിപ്പൂ തൻമീശതടവിത്തിന്മ
ചീർത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഓർത്ത്‌നോക്കുമോ, നീയെൻ ജ്യേഷ്ഠനെപ്പുണരുമ്പോൾ
പാർത്ഥനായിരുന്നില്ലേ നിൻ മനോരഥത്തിങ്കൽ ?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂർത്തമോഹപ്പൂക്കളെ കൊണ്ടുവന്നർപ്പിയ്ക്കുവാൻ

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാർക്കുമീ
മണ്ണിലിത്തരുണത്തിൽ രക്ഷനൽകാനാവില്ല.
കണ്ണീരുതുടച്ചീടാം, കാർകൂന്തൽകെട്ടീടാം ഞാൻ
പിന്നെ, യിവനെക്കൊന്നാ രക്തത്തിൽ കൈകൾമുക്കി.

ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെൻ കണ്കൾ , വയ്യാ
പാപമിക്കാഴ്ചകാണാൻ ഭീമന്ന് ശക്തിയില്ല.
-----------------------------------------------
** വസ്ത്രാക്ഷേപസമയത്ത് പാഞ്ചാലി രജസ്വലയായിരുന്നുവത്രെ..
*******************************

മനുഷ്യർ മാറിപ്പോയീ, കാലവും മാറീ, യിന്ന്
മനസ്സിൽ കാമിക്കുന്നൂ, പാഞ്ചാലി ദുശ്ശാസനെ !
തനിച്ചിരിക്കുംനേരം കാണാനും, കൊഞ്ചീടാനും
നിനച്ചിടാറുണ്ടവള് പുണരാൻ താലോലിക്കാൻ !!
------------------------------------------------

നമുക്ക് അക്ഷരങ്ങളാവാം 28.01.2016

ആറപ്പവും കമ്മ്യൂണിസവും 28.01.2019

Adv Kuttan Gopurathinkal
January 28, 2019 at 10:55 AM ·

ആറപ്പവും, കമ്മ്യൂണിസവും.
==========================
ഒരമ്മ, വീട്ടിൽ, എന്നും രാവിലെ ആറപ്പം ഉണ്ടാക്കി, തന്റെ മൂന്ന് മക്കൾക്ക് കൊടുത്തിരുന്നു. ഓരോരുത്തർക്കും ഈരണ്ടുവീതം. മക്കളെല്ലവരും. തികഞ്ഞ സംതൃപ്തരായിരുന്നു..
ഒരു ദിവസം ഒരു സാമൂഹിക പരിഷ്കർത്താവ് രാവിലെ ആ വീട്ടിൽ ചെന്ന് ഈ അനീതി കണ്ടു രോഷം‌പൂണ്ടു. മൂത്തമകനു കൂടുതലും, ഇളയമകനു കുറവും കൊടുത്താൽ മതി എന്ന് സൈദ്ധാന്തീകരിച്ചു. നിർബന്ധവും, ഭീഷണിയും സഹിക്കാഞ്ഞ് അമ്മ സമ്മതിച്ചു.
പിറ്റേന്നും അമ്മ ആറപ്പം ചുട്ടു..
മൂത്തയാൾക്ക് മൂന്നും
രണ്ടാമത്തെയാൾക്ക് രണ്ടും
മൂന്നാമത്തെയാൾക്ക് ഒന്നും കൊടുത്തു.

സഖാവുവന്ന്, എല്ലാവർക്കും സന്തോഷമായില്ലേ? സാമൂഹിക സമത്വം വന്നില്ലേ ? എന്നൊക്കെ ആരാഞ്ഞു..
ഒന്നാമത്തെയാൾ .. “വയറു നിറഞ്ഞ് വേദനിക്കുന്നു. ഒരു സുഖവുമില്ല, രണ്ടെണ്ണം മത്യാരുന്നു..”
രണ്ടാമത്തെയാൾ .. എനിക്കൊരു വ്യത്യാസവും തോന്നുന്നില്ല..”
മൂന്നാമത്തെയാൾ .. “എനിക്ക് വയറുനിറഞ്ഞില്ല. വിശക്കുന്നു..”

ഇതാണു സൂർത്തുക്കളേ കമ്മ്യൂണിസം..

=================
കടപ്പാട്. ഡോ. ഗിരീഷ്
.

Monday, January 27, 2020

ഇവിടെ ഞാൻ തനിയെയല്ല 27.01.2013

വിട 27.01.2015

ചില ആത്മാക്കൾ 27.01.2019

Adv Kuttan Gopurathinkal
January 27, 2019 at 11:33 AM ·

ചില ആത്മാക്കൾ
=================
നിയോഗം പൂർത്തിയാവുന്നതിനുമുൻപ്, പലവിധ കാരണങ്ങളാൽ കയറിക്കൂടിയദേഹം വിടേണ്ടിവരുന്ന ചില ആത്മാക്കളുണ്ട്. ഏറെനാളത്തെ അലച്ചിലിനുശേഷമാകാം, അവ, ഇവിടുത്തെ അവരുടെ കാലാവുധി പൂർത്തിയാക്കാൻ, ചില ശരീരങ്ങളിൽ വന്നു ജനിക്കാറുണ്ട്. കാലാവുധി പൂർത്തിയായാൽ അയച്ച സ്ഥലത്തേയ്ക്ക്, ആ സങ്കേതത്തിലേയ്ക്ക്, അവ തിരിച്ചുപോവുകയുംചെയ്യും.
അടുത്ത നിയോഗം കാത്ത്..
ഉദാഹരണങ്ങൾ അനവധി കാണിക്കാം.
ഒന്ന് മാത്രം പറയട്ടേ..
ഏഴുവയസ്സിൽ മരിച്ച ക്ലിന്റ്

ആലോചിച്ചുനോക്കൂ...

ഇതൊക്കെ എന്റെ വായനാനുഭവങ്ങളിൽനിന്നുള്ള അനുമാനങ്ങൾ മാത്രം..
Please Refer
'Same Soul, Many Bodies'
By Dr Brian Weiss

Wednesday, January 22, 2020

കിനാവു മല്ലിക 22.01.2016

കടൽക്കരയിലൊരു പെൺ‌കുട്ടി 22.01.2019

യാത്ര 22.01.2014

വേറെ സ്വർഗ്ഗങ്ങൾ വേണ്ടാ 22.01.2013

പക്ഷിശാസ്ത്രം 22.01.2012


Adv Kuttan Gopurathinkal
January 22, 2012 at 7:22 AM ·

പക്ഷിശാസ്ത്രം
==========
മിന്നുകെട്ടാൻ , കൈപിടിച്ചുതൻ‌ ജീവിതം
തന്നെ പകരമായ് നൽകാൻ കൊതിച്ചയാൾ
പുന്നെല്ലിനൊപ്പം ഹൃദയവും നീട്ടവേ
വന്നില്ല ചാരത്തു ശാരികപ്പെണ്ണവൾ ..
മിണ്ടുവാനാവാതെ മാറി നിന്നീടവേ
കണ്ടയാൾ സ്വപ്നങ്ങൾ പൂത്തുലഞ്ഞീടുന്ന
രണ്ടു നീലോത്പലപ്പൂവുകൾ , ചെന്തളിർ
ചുണ്ടും, തളിർമേനിയാളുന്ന ചന്തവും.
കാത്തുനിന്നില്ലയാൾ , പിന്നെ യെടുത്തങ്ങു
നീട്ടി പുതിയൊരു ‘നോക്കിയ’ യത്ഭുതം!
വെട്ടിത്തിരിച്ചു തല പിന്നെ കണ്ടയാൾ
മൊട്ടുവിടര്ന്നപോൽ ചുണ്ടിലെപ്പാൽച്ചിരി.
ചുറ്റിക്കറങ്ങിപ്പറന്നടുത്തേയ്ക്കെത്തി
നീട്ടി, നാണം‌പൂശിയാതളിർ കയ്യുകൾ .
ഒട്ടുമേ വൈകാതെ തത്തയെത്തൻ ചെറു
കൂട്ടിലേക്കാക്കിക്കതകുമടച്ചയാൾ .
പിന്നെ, ഭൂതം, ഭാവി, വര്ത്തമാനങ്ങളെ
പിറ്റേന്നു പത്രത്തിൽ കണ്ടു ജനങ്ങളും..!

&&&&&&&&&&&&&&&&&&&&&&&&

Tuesday, January 21, 2020

സാന്ത്വനം ശാർദ്ദൂലം 21.01.2015

ജിബ്രാൻ പ്രണയഗീതം 21.01.2020

സുവർണ്ണകപോതം 21.01.2016

കിളിയൊഴിഞ്ഞ കൂട് 21.01.2016

ദേവീ ശാർദ്ദൂലം 21.01.2013

അഹല്യ 21.01.2017

Kuttan Gopurathinkal
21 January 2017 at 20:06

അഹല്യ
======
ശിലയായിവിടെക്കിടന്നു ഞാൻ
പലനാൾ, നീ വരുമെന്നൊരാശയാൽ
ഉലകിന്നുടയോനൊരാളു നീ-
യലിവോടെന്നിൽ പദങ്ങൾ ഊന്നിടും

വിറയാർന്നവപുസ്സൊടന്നു ഞാൻ
തറയിൽക്കൂനിയിരുന്നുപോയ് സ്വയം
അറിവോടൊരു തെറ്റുചെയ്തതി-
ല്ലറിയില്ലാ, മുനിവര്യനക്കഥ?

ഒരു മുഷ്ടിയുയർത്തി മാമുനീ
തിരികൾ കൺകളിൽ കത്തി, കണ്ടു ഞാൻ
ഒരുശാപമുയർന്നു പാറയായ്
മരുവൂ നിന്നിടെ ശിഷ്ടജന്മവും

കനിവാർന്നൊരു ശാപമോചന-
ത്തിനു ഞാൻ കേണതു കേട്ടു മാമുനി
വനവീഥിയിൽ രാമനെത്തി നിൻ
തനുവിൽ കാൽനഖമാഴ്ന്നിടും വരെ

വിഗണിക്കുവതല്ല കാല മീ-
യഗതിക്കില്ലൊരു ശാപമോക്ഷവും?
യുഗമെത്ര കടന്നുപോയി, ഹാ!
ജഗദംബേ! യവനെന്നു വന്നിടും?
===============================