Wednesday, May 13, 2020

മാധവാ മധുസൂദനാ 13.05.2020

Adv. Kuttan Gopurathinkal
13. May  2020 .. 10:30

മാധവാ! മധുസൂദനാ!!
===============
കുട്ടി ഇവിടെവരൂ..
പേരെന്താണ് പറഞ്ഞത്? ഗോപാൽ?
ആഹാ!  മനോഹരമാണാപേര്..
മാന്ത്രികമായ ഒരു വശ്യത ആപേരിനുണ്ടെന്നുള്ളത്
നിന്നോട് ഇതിനുമുൻപാരെങ്കിലും പറഞ്ഞുതന്നിട്ടുണ്ടോ?
ഏതൊരുവളുടേയും അകതാരിലെമണിവീണാതന്ത്രികളിൽ
ആ നാമം അനുരണനങ്ങളുണർത്തും. 
അത്ര വശ്യമധുരമാണ് ആ പേര്.
ആ പേരെന്നല്ല നിന്റെ ഓരോനാമവും.
.
ഇനി ഞാൻ പറയുന്നത് ശ്രദ്ധിക്കുക..
ജാലകതിരശ്ശീലകളെല്ലാംതന്നെ കെട്ടഴിച്ച് താഴ്ത്തിക്കെട്ടുക.
വേംബനാട്ടുകായലിന്റെഓളങ്ങൾ ഇളകിയാടി നുഴഞ്ഞുകയറട്ടേ.
ജനറേറ്റർ ഏറ്റവും കുറച്ചുശബ്ദത്തിൽ വയ്ക്കുക.
വിളക്കുകളെല്ലാമണയ്ക്കുക.  
കുറച്ചു മെഴുകുതിരികൾ അവിടവിടെയായി കത്തണം.
അന്തരീക്ഷത്തിൽ പുല്ലാംകുഴലിൽ ഹരിയുടെ ദേശ് രാഗം വേണം.
ഭക്ഷണം ഒന്നോ രണ്ടോ വെജിറ്റബിൾ സൂപ്പുമതി. കുറച്ചു പഴങ്ങളും.
പിന്നെ നല്ല വീഞ്ഞു കുറച്ചുകരുതിക്കോണം..അതൊരു ഹരമാ..
കിടക്കവിരി ചുളുവില്ലാതെവിരിക്കാൻ തിനക്കറിയാമല്ലോ..
നാലഞ്ചു തലയിണകൾ വേണം.. ഏ സി ഇരുപത്തിരണ്ടിൽ മതി.
അദ്ദേഹത്തിന്റെകാൽപ്പെരുമാറ്റംകേട്ടാൽ, 
ഗോപാൽ, നീ എങ്ങോട്ടെങ്കിലും പോയൊളിച്ച് നാളെ രാവിലെ വന്നാ മതി.
ഉറങ്ങിക്കിടന്ന എന്റെ മോഹകാമനകളെ ഇന്നു ഞാനുണർത്തി,
അദ്ദേഹത്തെ എന്റെ ശരീരത്താൽ  മൂടി ഞാൻ എന്റെവാക്കു നിറവേറ്റും
ഉറുദുഗസലുകൾ കാമാവേശത്തോടെ എന്റെചെവിയിലേയ്ക്ക്പകർന്ന്
അദ്ദേഹം അദ്ദേഹത്തിന്റെ വാഗ്ദാനവും നിറവേറ്റും.
അദ്ദേഹത്തിന്റെപേരിനു ഉറുദുവിൽ ഗോപാൽ എന്ന് അർത്ഥമുണ്ടോആവോ
കേൾക്കാൻ ഒരു സുഖവുമില്ലാത്തപേരാണത്..
.
അപ്പോൾ ഗോപാൽ, എല്ലാം പറഞ്ഞപോലെ.. എല്ലാം ഒരുക്കിവയ്ക്കുക
ഒരേമെത്തമേൽ ഇന്നൊരു മരണവും ജനനവും നടക്കും..
ഞാനൊന്നു ദേഹശുദ്ധിവരുത്തട്ടേ..
നാളെ നീ എന്നക്കാണുമ്പോൾ എനിക്ക് പത്തിരുപത് വയസ്സ് കുറയാനും മതി.
മാധവാ! മധുസൂദനാ!!

==========================================

https://kuttangopurathinkal.blogspot.com/

No comments:

Post a Comment