Saturday, December 5, 2020

ഇനി 05.12.2011

 ഇനി. !*

====
ഇനിയില്ല പുതുവര്ഷഹര്ഷങ്ങളവയെന്റെ
മനതാരില് വീണിന്നു മൃതിയടഞ്ഞൂ..
ഇനി പുലര്വേളകള്ക്കില്ല രാഗഛവി,
ഇനി സന്ധ്യ യിരുള്മൂടി നില്ക്കുമെന്നും
പനിമതിക്കിനിയില്ല ചന്തം, തുടുത്തൊരീ
പനിനീര്‌മലരിനോ ഗന്ധമില്ല.
ഇനി മുളച്ചീടുകില്ലൊരുപുതുനാമ്പു‌‌‌മെ‌‌ന്
വനികയില് മുകുളങ്ങള്‌ വിടരുകില്ല..
ഇനി പാടുകില്ലെന്റെ കാനന മൈനകള്
ഇനി കേള്ക്കുകില്ല ഞാന് ദലമര്മ്മരം..
ഇനി ശ്രുതിചേരുകില്ലെന്‌തമ്പുരു‌‌വി‌‌ലി‌‌‌-
ന്നിനിയെന്റെ മണിവീണ പാടുകില്ല..
ഇനി മാപ്പു നല്ക,യെന്പിഴവുകള്ക്കൊക്കെയും,‌
മനതാരില് മുറിവേറ്റ വാക്കുകള്ക്കും.. ..
ഇനിയെന്ത് പറയുവാന് ?,‌ വിടചൊല്ലിടട്ടെ ഞാന്
കനിവോടെയനുമതി നല്‌കിടൂ നീ..
================
20/12/2011.
പണ്ട് ഓര്ക്കൂട്ടില് ഇട്ടതാണ്, സേര് ..
“അമൃതം” എന്ന ഗ്രൂപ്പില് ..
അവളെപ്പറ്റിയാണ്, ഇവളെപ്പറ്റിയാണ് ന്നൊക്കെ പറഞ്ഞ്, ആരും അടികൂടാന് വരരുത്.. പ്ലീസ്.
Pradeep Krishnankuttynair, Vinod Varmah and 7 others
1 Comment
Share

No comments:

Post a Comment