Thursday, May 3, 2007

എന്റെ മാത്രം കണ്ണന്‍

നീലോല്‍പലങ്ങളേ,നിങ്ങളെങ്ങാനുമെന്‍
നീലമിഴിയുള്ള കണ്ണനെക്കണ്ടുവോ?
നീലമേഘങ്ങളേ,നിങ്ങളവന്‍ചൂടും
ചേലൊത്തപീലിത്തിരുമുടികണ്ടുവോ?

കാലികള്‍കാതോര്‍ത്തുനില്‍ക്കുന്നു,ണ്ടെങ്ങാനും
കോലക്കുഴലിലെ യീണങ്ങള്‍കേട്ടുവോ?
കാളിന്ദീതീരത്തെപുല്‍ക്കൊടി ഹര്‍ഷത്താല്‍
കോള്‍മയിര്‍കൊള്ളുന്നൂ;കണ്ണനെങ്ങാന്‍ വന്നോ?

കാല്‍ത്തളനാദത്തിനൊപ്പമെന്‍ നെഞ്ചകം
കേള്‍ക്കുന്നു,നിന്റെമധുരഗാനാമൃതം
ഇന്നു ഞാന്‍ നിശ്ചയം,വീണുറങ്ങീടുമാ-
നെഞ്ചില്‍, പുലരിവിളിച്ചുണര്‍ത്തുംവരെ

4 comments:

  1. pulari vilichunarthum vare...!! guddd

    ReplyDelete
  2. നന്നായിരിക്കുന്നു, ഇഷ്ടായി. രണ്ടാമത്തെ ഖണ്ഡികയിലൊന്നുകൂടി മനസ്സുവയ്ക്കണം, എന്നാല്‍ പിന്നെ ഇതിലും നല്ലതു് വേറെയില്ലെന്നേ പറഞ്ഞുകൂടൂ.

    ReplyDelete
  3. priya kevin & siji,
    akshraslokangalileykonnethinokki.
    Ho! kure saardoolavikreedithangalum,
    sragdharakalum, vasanthathilakangal
    um kandappol vayaru niranjapole.
    itharathiloru sdyaundittethranaalaayi!!
    nandi, valare valare nandi.

    ReplyDelete
  4. കുട്ടാ, നന്നായി എഴുതുന്നുണ്ടല്ലോ!

    ഇതിലെ പല രചനകളും മനസ്സിരുത്തി ആരെങ്കിലും സംഗീതാവിഷ്കാരം നടത്തിയാല്‍ ഹൃദ്യമായ ഗാനങ്ങളായി മാറും!

    വാക്കുകള്‍ ഒന്നുകൂടിചെത്തിമിനുക്കണം. സാരസ്യം കുറയ്ക്കുന്നവയെ പിഴുതുകളഞ്ഞ് നല്ല വാക്കുകള്‍ പിടിപ്പിക്കണം.

    ഈ ശ്രമം തുടരുക! എല്ലാ ആശംസകളും!

    ReplyDelete