Wednesday, September 19, 2007

കഴിയുമോ...


അകതാരില്‍ നാം മാത്രമായിരുന്നൂ എത്ര-
യകലെയിരുന്നാലു, മോര്‍മയില്ലേ?
അകലാന്‍കഴിയില്ലൊരിക്കലുമെന്നുനാം
അറിയാതഹങ്കരിച്ചെത്ര കാലം!

നിഴല്‍വീണ സന്ധ്യ, നിലാവുള്ളരാത്രികള്‍,
മഴപെയ്ത്‌ തോര്‍ന്ന പുലരികളും
ഒഴുകുമീ പുഴയുടെയോളങ്ങളും നമ്മി-
ലിഴചേര്‍ത്ത മധുരാനുഭൂതികളും.

എഴുതാന്‍മറന്നൊരാ പ്രണയാഭിലാഷങ്ങള്‍
മിഴിനീരില്‍ മാഞ്ഞുപോയെന്നിരിയ്ക്കാം
കഴിയുമോ?, എന്നെ മറക്കുവാനീജന്മം
മുഴുവന്‍ശ്രമിച്ചാലുമെന്നോമനേ

7 comments:

  1. കുട്ടാ,
    മനോഹരം!

    ReplyDelete
  2. പ്രിയ നിഷ്‌, നജീം
    രണ്ടാളോടും
    നന്ദി,ഓരായിരം വീതം

    ReplyDelete
  3. 'എഴുതാന്‍മറന്നൊരാ പ്രണയാഭിലാഷങ്ങള്‍
    മിഴിനീരില്‍ മാഞ്ഞുപോയെന്നിരിയ്ക്കാം
    കഴിയുമോ?, എന്നെ മറക്കുവാനീജന്മം
    മുഴുവന്‍ശ്രമിച്ചാലുമെന്നോമനേ'-

    കുട്ടേട്ടാ...
    എഴുതാന്‍ മറന്നതും...
    പറയാന്‍ ആവാതെപോയതുമായ...
    വാക്കുകള്‍...
    ഒരു പക്ഷെ അതാകാം ഏറ്റവും മധുരോദാരമായ വാക്കുകള്‍.
    പിന്നെ...
    പ്രണയത്തെപ്പറ്റി എഴുതാന്‍ എല്ലാര്‍ക്കുമാവില്ല...
    എഴുത്തു തുടരുക...
    എല്ലാ ഭാവുകങ്ങളും...

    ReplyDelete
  4. ഡിയര്‍ ജേ പീ
    താങ്കളുടെ ഈ കമന്റ്‌ ഞാന്‍
    വളരെ വളരെ വിലമതിയ്ക്കുന്നു
    നന്ദി

    ReplyDelete