Saturday, September 1, 2007

പ്രണയഗീതങ്ങള്‍...

മനുഷ്യനുണ്ടായ കാലം മുതല്‍
അടിസ്ഥാന വികാരങ്ങളായ ഭയം, വിശപ്പ്‌
എന്നിവയ്കൊപ്പം പ്രണയവുമുണ്ടായിരുന്നു.
കാല,ദേശ, ലിംഗ, പ്രായ ഭേദമില്ലാതെ,
കാരണങ്ങളില്ലാതെ പ്രണയമുണ്ടാവാം.
ആരെയെങ്കിലും, എപ്പോഴെങ്കിലും, ഒരിയ്കലെങ്കിലും
ഒരുവേള, അവനവനെത്തന്നെയെങ്കിലും
പ്രണയിക്കാത്ത ഒരാളുമുണ്ടാവില്ല.
പ്രകൃതിയുള്ളിടത്തോളം, പ്രണയവുമുണ്ടാവും
അനേക രൂപങ്ങളുള്ള, അവര്‍ണ്ണനീയ ഭാവങ്ങളുള്ള
പ്രണയമെന്ന അനിര്‍വചനീയ പ്രതിഭാസത്തെപ്പറ്റി;
പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കുമപ്പുറത്തുള്ള
പ്രണയാനുഭൂതികളെക്കുറിച്ച്‌ ഏതാനും വരികള്‍
എഴുതുകയായിരുന്നു.
ഇപ്പോഴത്‌ നൂറിലേറെ ആയതുകൊണ്ട്‌ അതൊരു
പുസ്തകമാക്കാമെന്നു കരുതുന്നു.
കമന്റടിച്ചും, ഫോണ്‍ വിളിച്ചും, കത്തെഴുതിയും
നേരിട്ടും അഭിപ്രായങ്ങളറിയിച്ചവരോട്‌ എനിക്ക്‌
അളവറ്റ നന്ദിയുണ്ട്‌

2 comments:

  1. പ്രിയ ശ്രീ..
    കവിതകള്‍ ഇഷ്ടമായെങ്കില്‍, എനിക്കു
    സന്തോഷമായി. ഇവിടെ വന്നതിന്നും,
    വായിച്ചതിന്നും, കമന്റ്‌ ഇട്ടതിന്നും,
    ഒരുപാടൊരുപാട്‌ നന്ദി.

    ReplyDelete