Friday, December 14, 2007

കണ്ണന്റെ മറവി.


മീരതന്‍ ഗാനാലാപ കല്ലോലിനിയില്‍ മുങ്ങി-
യീരാവിലല്‍പംനേരം മറന്നുപോയ്‌ ഞാനെന്നെ.
നീരാഞ്ജനക്കണ്ണാള്‍നീ യമുനാതീരത്തെന്നെ
ഏറെനേരമായ്‌ കാത്തുനില്‍പതും മറന്നൂ ഞാന്‍

ഇന്നലെപ്പിരിയവേ നീയെന്നധരങ്ങളില്‍
തന്നചുംബനത്തിന്റെ ഊഷ്മളാനുഭൂതികള്‍
ഇന്നുണര്‍ന്നെണീറ്റപ്പോള്‍ കുറച്ച്‌ ബാക്കി, അതും
ഇന്നത്തെ മറവികള്‍ക്കുള്ള കാരണമാവാം

മന്ദസ്മിതവുമായി രുഗ്മിണി ചോദിച്ചെന്തേ
സിന്ദൂരക്കുറിയെന്നെ ചാര്‍ത്തിക്കാന്‍ മറന്നു നീ
ഇന്ദീവരക്കണ്ണുകള്‍ മുറുകെപ്പൂട്ടീ വീണ്ടും
സുന്ദരസ്വപ്നങ്ങളില്‍ മുഴുകാനുറങ്ങീ ഞാന്‍.

---------------------------------------------
പേനകൊണ്ട്‌ കടലാസിലെഴുതാതെ,ഒരുമണിക്കൂര്‍കൊണ്ട്‌ വരമൊഴിയില്‍ നേരിട്ടടിച്ചതാണിത്‌.

3 comments:

  1. കൊള്ളാട്ടോ....
    എങ്ങിനെ എഴുതിയാലും മനസലുള്ളത് വാക്കുകളായി വരട്ടെ..

    ReplyDelete
  2. കുട്ടേട്ടാ

    വള്‍ലരെ നന്നായീട്ടോ ഈ കൃതി
    :)
    ഉപാസന

    ReplyDelete
  3. ഏ.ആര്‍.നജീമിനോടും,
    ഉപാസനയോടും എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete