Sunday, January 20, 2008

റാണി..


വെട്ടിത്തിളങ്ങുന്നൊരീവെളിച്ചം, സഖി
പൊട്ടിച്ചിരിച്ചത്‌ മൂലമാണോ?
പെട്ടെന്നിരുട്ടായവളുടെ കാര്‍കൂന്തല്‍-
ക്കെട്ടെന്‍ മുഖത്തേയ്ക്കഴിഞ്ഞു വീണോ?

കെട്ടിപ്പിടിച്ചിങ്ങു നില്‍ക്കുമ്പോള്‍ താമര-
മൊട്ടെന്റെ നെഞ്ചത്തമര്‍ന്നിരുന്നോ?
ഞെട്ടറ്റുവീണൊരു പൂപോലെയെന്‍മടി-
ത്തട്ടില്‍, വിവശ തളര്‍ന്ന് വീണോ?

മീട്ടാത്ത തമ്പുരു, കേള്‍ക്കാത്ത പാട്ടിവള്‍
തൊട്ടാലുടയുന്ന നീര്‍ക്കുമിള
നഷ്ടപ്പെടുത്താനൊരുക്കമല്ലെന്‍ മന-
ക്കൊട്ടാരക്കെട്ടിലെ റാണിയിവള്‍!


6 comments:

  1. റാണിയെക്കുറിച്ചുള്ള വരികള്‍ കലക്കി..!

    റാണീടെ കുത്തു കൊണ്ടതിനു ശേഷമുള്ള നിലവിളി കൂടി ഒരു കവിതയായി പ്രതീക്ഷിക്കുന്നു..:)

    ReplyDelete
  2. ഫസല്‍, പ്രിയാ, നന്ദി.

    പ്രയാസീ,
    റാണീടെ കുത്തുകൂടിയായാല്‍ എന്റെ ജീവിതം കട്ടപ്പൊഹ. ആകെ മൊത്തം ടോട്ടലിന്റെ കൂടെ ഇനിയുമൊരു”ട്ട” യ്കു സ്കോപ്പില്ലേ...

    ReplyDelete
  3. കൊള്ളാം നന്നായി... :)

    ReplyDelete