Tuesday, February 5, 2008

സന്ധ്യ

നീന്തിത്തുടിച്ച്‌ നീ നീരാടിനിന്നൊരാ-
സന്ധ്യയ്ക്ക്‌ ഞാനാ പടവിലിരിയ്ക്കവേ
ചെന്താമരമൊട്ടിളകും ജലത്തില്‍ ര-
ണ്ടിന്ദീവരങ്ങള്‍ വിരിയുന്നതും കണ്ടു !

മന്ദാരപുഷ്പങ്ങള്‍ക്കുമ്മകൊടുത്ത്‌കൊ-
ണ്ടെന്തോ ചെവിയില്‍ പറയുന്നു വണ്ടുകള്‍.
എന്തിനാണെന്നറിയാതെന്‍ മനോവീണ
ഹിന്ദോളരാഗജതികളുണര്‍ത്തുന്നൂ.

ആലിന്റെ കൊമ്പിലിരുന്ന് ചിലച്ചയൊ-
രോലഞ്ഞാലിക്കിളി കണ്ടിരിയ്ക്കാമിവ
ശ്രീലകത്തേതോ തിരുമേനി പൂജയ്ക്ക്‌
കാലമായെന്നുള്ള ശംഖ്‌ വിളിയ്ക്കുന്നൂ..

7 comments:

  1. മന്ദാരചെപ്പും തേടി ഇനിയെത്രനാള്‍..?
    കാത്തുകാത്തിരുന്ന്നൊരീ ആല്‍മരച്ചോട്ടില്‍..

    ReplyDelete
  2. അസ്സല്‍ കവിത!

    ഓ.ടോ: കുളി കണ്ടോണ്ടിരുന്നപ്പോ പുറകീന്നാരോ വിളിച്ചതു കേട്ട് എഴുന്നേറ്റോടി, അതല്ലെ ഉദ്ദേശിച്ചത്???

    ഞാന്‍ പൊയേ....

    ReplyDelete
  3. പൂക്കളും, വണ്ടുകളും, കിളികളും ഒപ്പം താമരക്കുളത്തിലെ നീരാട്ടും... സംഗതി റൊമാന്റിക് ആയി വരുമ്പോള്‍, ചന്ദനലേപസുഗന്ധം തേടി വരുന്ന ചന്തുവിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍... സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഏതോ ഒരു തിരുമേനി ശംഖുമായ് ഇറങ്ങിയിരിക്കുന്നു.. :-)
    നല്ലവരികള്‍..

    ReplyDelete
  4. good imagination and writing...keep it up...

    ReplyDelete
  5. പ്രിയ പറഞ്ഞതാ സത്യം …
    :)

    ReplyDelete
  6. സ്ജീ,
    അധികം താമസിയാതെ വരും, വരാതിരിയ്ക്കില്ല.
    ഓ, ഈപ്രിയയെക്കൊണ്ട് ഞാന്‍ ഫെയില്‍ ആയി. (തോറ്റു) എത്ര പെട്ടെന്ന് കാര്യങളുടെ ഗുട്ടന്‍സ് പിടികിട്ടുന്നു..
    സതീര്‍ത്ഥ്യന്‍, താമരക്കുളത്തില്‍ വിരിയാന്‍ വെമ്പുന്ന രണ്ട് മൊട്ടുകളെ കണ്ടില്ലെ? വിരിഞ രണ്ട് ഇന്ദീവരങളേയും?
    ശിവകുമാറിനോടും, സാക്ഷരനോടും, കമന്റിട്ട എല്ലാവരോടും, വായിച്ച് കമന്റിടാത്ത എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു..
    തുടര്‍ന്ന് വരുന്ന പോസ്റ്റുകളിലേയ്ക്ക് സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

    ReplyDelete
  7. സ്ജീ,