Monday, February 11, 2008

ആദ്യാനുരാഗം..


മുന്നില്‍, ശ്രീകോവിലില്‍, ദേവിനിന്നൂ. എന്റെ-
മുന്നില്‍, കൈകൂപ്പി തൊഴുത്‌ നീയും
മന്ദമുയരും ഇടയ്ക, ഹൃദയത്തിന്‍
സ്പന്ദങ്ങളുമായിടകലര്‍ന്നൂ.

അന്ന് നീയാദ്യമായ്‌ മെല്ലെത്തലതിരി-
ച്ചെന്നെ മിഴിമുനയാലുഴിഞ്ഞൂ
മന്ദഹാസത്തിന്റെ വക്കോളമെത്തിയാ
ചെന്താമരച്ചുണ്ടിണ വിടര്‍ന്നൂ..

ഒമ്പതാമുത്സവസന്ധ്യക്കുയരും പെ-
രുമ്പറ മേളമെന്നില്‍ മുഴങ്ങീ..
അമ്പലമുറ്റം കരിമരുന്നിന്റെ പ്ര-
കമ്പനം കൊണ്ട്‌ തരിച്ചു നിന്നൂ

ഇന്നുത്സവമില്ല, ആനയില്ലാളില്ല
പൊന്നില്‍ പൊതിഞ്ഞ ശ്രീകോവിലില്ല
എന്നാലുമാദ്യാനുരാഗത്തിന്‍ ഹര്‍ഷങ്ങ-
ളിന്നുമുണ്ടോര്‍മ്മയിലോമലാളേ..

13 comments:

  1. “ഒമ്പതാമുത്സവസന്ധ്യക്കുയരും പെ-
    രുമ്പറ മേളമെന്നില്‍ മുഴങ്ങീ..“

    നാട്ടുകാര്‍ കൈവെച്ചല്ലേ.

    ReplyDelete
  2. പ്രിയക്ക് എത്ര പെട്ടെന്ന് കാര്യം മനസ്സിലായി..

    ReplyDelete
  3. ഓഹ്‌... ആദ്യാനുരാഗം എന്നും ഓര്‍ക്കാന്‍ പറ്റുന്നത്‌ ആ മേളത്തിനു ശേഷാ ലേ...

    നിക്കോര്‍മ്മേല്യാ... ന്റെ ആദ്യാനുരാഗം.

    ReplyDelete
  4. :)
    പ്രിയക്കുട്ടി കലക്കന്‍ കമന്റ്..:)

    ReplyDelete
  5. ഇത് മഹാ കഷ്ടമാണ് പ്രിയാ, നീ ഒരിയ്ക്കലും പ്രേമിയ്ക്കുകയോ, പ്രേമിയ്ക്കപ്പെടുകയോ ചെയ്തിരിയ്ക്കാനിടയില്ല. അങിനെയുള്ളവര്‍ക്കെ അതിന്റെ ത്രില്ല് മനസ്സിലാവൂ. ആരെങ്കിലും നാലുവരി എഴുതുക, അതേപ്പറ്റി കമന്റെഴുതി കയ്യടിവാങുക. പിന്നെ, എല്ലാവരും കവിത മറക്കുന്നു.കമന്റ് മാത്രം ഓര്‍ക്കുന്നു. ഇത് മഹാ കഷ്ടമാണ്, പ്രിയാ..
    സാക്ഷാല്‍ വാല്‍മീകിയും അതിന് കൂട്ട് നില്‍ക്കുന്നു.
    ശ്രീനാഥ്, പ്രേമിക്കുന്നതിനെക്കാല്‍ ഹരമാണ് പ്രേമിക്കപ്പെടുക എന്നത്. ട്രൈ ചെയ്ത് നോക്കൂ
    പ്രയാസീ, പ്രിയയുടെ കമന്റ് കലക്കി. കവിതയെക്കുറിച്ച്...
    നന്ദി, ശിവകുമാര്‍. വളരെ, വളരെ..

    ReplyDelete
  6. കുട്ടന്‍ ജീ,
    കുറെ നാളായി ഇവിടെയ്ക്കെത്തിയിട്ട്. പ്രേമ‌ഗീതങ്ങ‌ള്‍, പ്രാര്‍ത്ഥന‌ക‌ള്‍ ന‌ന്നായിപ്പോവുന്നു.
    കവിത ന‌ന്നായി

    ReplyDelete
  7. ഇന്നുത്സവമില്ല, ആനയില്ലാളില്ല
    പൊന്നില്‍ പൊതിഞ്ഞ ശ്രീകോവിലില്ല....

    എന്തു പറ്റി മാഷെ....ജീവിതം മുഴുവന്‍ ഉത്സവം പോലെ ആവട്ടെ..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  8. പ്രിയപ്പെട്ട നിഷ്,
    വീണ്ടും എന്നെ വായിക്കാനെത്തിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. നന്ദിയും..

    എസ് വീ,
    ഒന്നും പറ്റിയിട്ടില്ല. ഇതൊക്കെ ചുമ്മാ എഴുതുന്നതല്ലേ ? ഒരു രസത്തിന്‍്..

    പ്രിയാ, മെയിലൊന്ന്‌ നോക്കുമോ, പ്ലീസ്..

    ReplyDelete
  9. മാഷേ, വേദനിപ്പിക്കാന്‍ വേണ്ടി കമന്റ് ഇട്ടതല്ല. പ്രിയയുടെ കമന്റ് കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ്. ദയവായി ക്ഷമിക്കുക.

    മാഷുടെ കവിതകള്‍ സംശയലേശമന്യേ മനോഹരങ്ങളാണ്.

    ReplyDelete
  10. കമന്റുകള്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.താങ്കളുടെകവിതകള്‍ മനോഹരമായതുകൊണ്ടാണ് വായിക്കുന്നത്.

    രസകരമായ കമന്റ് ഇടുന്നത് കവിതയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.

    ചിലപ്പോള്‍ തോന്നുന്ന ഒരു കുസൃതി.അതിനപ്പുറം ഒന്നുമില്ല.

    ക്ഷമിക്കുക.ഇനിയതുണ്ടാവില്ല.

    ReplyDelete
  11. പ്രിയാ, വാല്‍മീകി,
    ദയവായി എന്നോട് ക്ഷമ ചോദിക്കരുതേ. കളിയാക്കുമ്പോള്‍ കരഞില്ലെങ്കില്‍ അതു കളിയാവില്ലല്ലോ. അതുകൊണ്ട് കരഞതാണ്. വേദനിച്ചിട്ടല്ല. പ്രിയ മെയില്‍ കണ്ടുകാണുമല്ലോ. ഇനിയും ഈവഴി വരണം
    ഇനിയുമീതിണ്ണയില്‍ അല്പനേരം ഇരിയ്ക്കണം
    ഇനിയുമെന്നെ വായിക്കണം
    ഇനിയുമെന്നെ കളിയാക്കണം
    ഇനിയുമെനിയ്ക്കാ സൌഹൃദം വേണം
    വേണം, വേണം, വേണം...

    ReplyDelete
  12. പ്രിയാ, വാല്‍മീകി,
    ദയവായി എന്നോട് ക്ഷമ ചോദിക്കരുതേ. കളിയാക്കുമ്പോള്‍ കരഞില്ലെങ്കില്‍ അതു കളിയാവില്ലല്ലോ. അതുകൊണ്ട് കരഞതാണ്. വേദനിച്ചിട്ടല്ല. പ്രിയ മെയില്‍ കണ്ടുകാണുമല്ലോ. ഇനിയും ഈവഴി വരണം
    ഇനിയുമീതിണ്ണയില്‍ അല്പനേരം ഇരിയ്ക്കണം
    ഇനിയുമെന്നെ വായിക്കണം
    ഇനിയുമെന്നെ കളിയാക്കണം
    ഇനിയുമെനിയ്ക്കാ സൌഹൃദം വേണം
    വേണം, വേണം, വേണം...

    ReplyDelete