Saturday, March 15, 2008

ശരണമയ്യപ്പാ..


എത്രയോ ലക്ഷം ശരണംവിളിച്ചുവ-
ന്നെത്തുന്നിവിടെയിരുമുടിക്കെട്ടുമായ്‌.
ആര്‍ത്തനായ്‌ ഞാനുമിക്കൂട്ടത്തില്‍ നില്‍പൂ നിന്‍
നേത്രങ്ങളെന്‍നേര്‍ക്ക്‌ നീട്ടേണമയ്യപ്പാ..

ഏറെനടന്നു വലഞ്ഞിങ്ങ്‌ ഞാനെത്തി-
യീറന്‍മിഴികളും, തേങ്ങും കരളുമായ്‌
വേറെയില്ലാശ്രയം നീയല്ലാതിന്നെന്റെ
നീറുമഴലുകള്‍ നീക്കേണമയ്യപ്പാ..

പോയജന്മത്തിലറിയാതെ ഞാന്‍ചെയ്തു-
പോയപാപങ്ങള്‍ ക്ഷമിച്ച്‌ മാപ്പേകണം
ഈയൊരുജന്മമൊടുങ്ങുന്നനേരത്ത്‌
നീയെനിക്കേകണം മോക്ഷമെന്നയ്യപ്പാ..

5 comments:

  1. പോയപാപങ്ങള്‍ ക്ഷമിച്ച് മാപ്പേകണമേ
    ശരണമയ്യപ്പാ..

    ReplyDelete
  2. ബ്ലോഗിലമ്മയോടും മാപ്പിനായിരക്കൂ

    ReplyDelete
  3. ഒക്കെ ശര്യാവുംന്നേ...

    അയ്യപ്പണോടെന്തേലും പറയനുണ്ടേല്‍ ചുമ്മ ഒരു കത്തെഴുത്... മറുപടിയും കിട്ടും

    ReplyDelete
  4. നന്ദി, പ്രീതാ.
    കൊസ്രാക്കൊള്ളീ, തെന്താ മൂത്താറേ തിങനെ, നിങ വെറ്തെ വേണ്ടാത്ത കൂട്ടം കൂടണ്ട, കേട്ടോളീ. അയ് ദാരപ്പാ യീ ബ്ലോഗിലമ്മ.
    പ്രിയാ, ശരിയാവാതെവിടെപ്പോവാന്‍? എന്തായാലും ദൈവങ്ങളോട് കളിയ്ക്കാന്‍ ഞാനില്ല..
    നന്ദി, ശ്രീ..

    ReplyDelete