Sunday, June 15, 2008

ദേവീ, മൂകാംബികേ


എത്രനാളായെന്റെ ദേവീ, തിരുമുമ്പി-
ലെത്തുവാനാശിച്ച്‌ നില്‍ക്കുന്നു ഞാന്‍
എത്രയുംവേഗമെനിക്കാ കരുണാര്‍ദ്ര-
നേത്രങ്ങളെ നോക്കി കൈകൂപ്പണം.

പുഞ്ചിരിതന്‍പ്രഭയെപ്പൊഴും തൂവുന്ന
നിന്‍ചൊടിയെനോക്കി കൈകൂപ്പണം.
നെഞ്ചിലെ ദു:ഖച്ചുമടിറക്കീടണം.
നിന്‍ചരണങ്ങളെ കൈകൂപ്പണം.

അക്ഷരം നല്‍ക, മന:സുഖം, പിന്നെ നീ
രക്ഷനല്‍കേണം ശരീരത്തിനും.
ലക്ഷങ്ങളെത്തി നമിയ്ക്കുന്നു ദേവരും
യക്ഷരും, കിന്നരുമൊക്കെയുണ്ട്‌.

എന്നുംതിരുനാമമന്ത്രങ്ങള്‍ ചൊല്ലുവാന്‍
എന്‍നാവിലെന്നും വിളങ്ങിടേണേ
എന്നുമെന്‍കൂടെയുണ്ടാവേണമമ്പികേ
എന്നുമെനിയ്ക്കു തുണയാവണേ


3 comments:

  1. ഭക്തിയോടെ പാടാന്‍ പറ്റിയ പാട്ട്... നന്നായി..

    ReplyDelete
  2. ഈ പ്രാവശ്യം നാട്ടില്‍ പോവുമ്പോള്‍ എന്തായാലും
    അമ്മയുടെ അടുത്ത് പോകുന്നുണ്ട്
    കുടജാദ്രിയില്‍ പോകാന്‍ വലിയ ആഗ്രഹം മനസില്‍

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു

    ReplyDelete