Sunday, August 3, 2008

ശിഷ്ടജീവിതം


പുല്ലുമേഞ്ഞൊരുകുടില്‍; അരികത്തായി ഒരു
കല്ലോലിനിയും വേണം; കുളിര്‍കാറ്റേറ്റിരിയ്ക്കാന്‍
കല്ലുകെട്ടിയപടവുകളും; തണലേകാന്‍
ചില്ലകളേറേയുള്ള മരങ്ങള്‍ ചുറ്റും വേണം.

വേണ്ട വൈദ്യുതി, ദൂരഭാഷിണി, പത്രം, പാലും;
വേണ്ട വാഹനങ്ങളും ദൂരെയെങ്ങോട്ട്‌ പോകാന്‍?
രണ്ടുമൂന്ന് പാത്രങ്ങള്‍ മതിയാകും ഭക്ഷണം
ഉണ്ടാക്കുവാനും, അത്‌ വിളമ്പിവെച്ചീടാനും.

ഇട്ടിരുന്നെന്തെങ്കിലും കഴിക്കാന്‍ മരത്തിന്റെ
വട്ടപ്പലകമതി; മേശ, കസേര, പിന്നെ
കട്ടിലുമുണ്ടാവണം; ഓരോന്ന്മതി; പക്ഷേ
പാട്ടുപാടുന്നപെട്ടി ഒഴിവാക്കീടാന്‍ വയ്യ.

കൊച്ചലമാരവേണം, വായിച്ച പുസ്തകങ്ങള്‍
വച്ചിടാന്‍, എഴുതുവാനിത്തിരി കടലാസ്സും...
ഉച്ചത്തില്‍ ചിരിച്ചോളൂ, കിട്ടുമോ ഇതിനേക്കാള്‍
മെച്ചമായൊരു ശിഷ്ടജീവിതം ആര്‍ക്കെങ്കിലും?

6 comments:

  1. 2007 ജൂണ്‍ മാസം കുടജാദിയുടെ നെറുകയില്‍ നിന്നപ്പോള്‍ എനിക്കും തോന്നിയതാ ഇങ്ങനെയൊക്കെ ഒരു ജീവിതം...

    എത്ര സുന്ദരമായി താങ്കള്‍ അതിനെ വരികള്‍ ആക്കിയിരിക്കുന്നു...

    ReplyDelete
  2. ശിവ,
    ബാങ്കിലെ ജോലിയില്‍‌നിന്നും റിട്ടയര്‍ ചെയ്യാന്‍ ഇനി ഇരുപത്തിമൂന്ന് മാസങ്ങളേ ഉള്ളൂ. ഇതിലെഴുതിയിരിയ്ക്കുന്നത് എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹങ്ങളാണ്.
    വന്നതിനും; വായിച്ച് ,അഭിപ്രായമെഴുതിയതിനും
    ഒരുപാട് നന്ദി.

    ReplyDelete
  3. vayasayo? retire avarakumbol mathram varavunna oru chinayanu.

    ReplyDelete
  4. vayasayo? retire avarakumbol mathram varavunna oru chintayanu.

    ReplyDelete
  5. vayasayo? retire avarakumbol mathram varavunna oru chintayanu.

    ReplyDelete
  6. goorookoolam
    My date of birth is 06/06/1950.
    vayassaayennu thonnunnu; manassinalla.

    ReplyDelete