Tuesday, August 26, 2008

ഓളങ്ങളോട്‌


അലയുമോളങ്ങളേ പുഴയുടെയത്മാവില്‍
അലതല്ലും ദു:ഖങ്ങളറിയുന്നുവോ?
ഇവിടെയിരുന്ന് കിനാവുകള്‍ നെയ്തൊരാ
യുവമിഥുനങ്ങളെ ഓര്‍മ്മയുണ്ടോ?

മഴതോര്‍ന്നൊരുസന്ധ്യയ്ക്കിവിടെ മിഴിപൂട്ടി
തൊഴുകയ്യുമായ്‌നിന്നു ഹൃദയേശ്വരി
പഴയൊരു പരിചിതഗാനത്തിന്നീരടി
ഒഴുകിപ്പടര്‍ന്നിരു മനസ്സുകളില്‍.

പിരിയവേ, കരള്‍പൊട്ടി കേണുയാചിച്ചവള്‍
തരുമോ എനിയ്ക്കു നീ അഭയമെന്ന്
അറിയില്ല; ഞാനെന്നെ സ്നേഹിപ്പോര്‍ക്കെന്തിന്‌
തിരികെ നല്‍കീടുന്നു നൊമ്പരങ്ങള്‍

2 comments:

  1. പുഴതൻ ഈണം കേട്ടുകൊള്ളൂ....
    തോഴനായ്‌ എത്തുന്ന കാറ്റുകൊള്ളൂ...
    നൊമ്പരം താനെ നീ മറന്നുകൊള്ളും...

    സസ്നേഹം,
    PIN

    ReplyDelete
  2. Dear PIN,
    ThanQ 4 the comment. Yes, I will try that.

    ReplyDelete