Wednesday, September 17, 2008

എന്റെ കവിത.


വാക്കുകള്‍ പൂത്തുലഞ്ഞീടുമീ വാടിയില്‍
നോക്കുകുത്തി; എന്‍കവിത.
വാക്കുകള്‍ മാരിവില്‍തീര്‍ക്കുമീമാനത്ത്‌
കാക്കക്കറുപ്പെന്‍ കവിത.

ഒട്ടും നിറവും മണവുമില്ലാത്തൊരു
കാട്ടുപൂവാണെന്‍ കവിത.
മറ്റുകവിതകളോടൊത്തുനില്‍ക്കുവാന്‍
പറ്റാത്തതാണെന്‍ കവിത.

സാരോപദേശമോ, തീവ്രപ്രണയമോ
തീരെയില്ലാത്ത കവിത.
ആരുവായിക്കുന്നു; ഞാനെഴുതുന്നൊരീ
ആരാന്റെമുല്ലക്കവിത...

5 comments:

  1. വായിക്കുന്നുണ്ടല്ലോ...

    “ഒട്ടും നിറവും മണവുമില്ലാത്തൊരു
    കാട്ടുപൂവാണെന്‍ കവിത“

    നിറമുണ്ട് മണമുണ്ട് തീവ്രപ്രണയവുമുണ്ട്...

    ReplyDelete
  2. നല്ല അര്‍ഥ്മുള്ള വരികള്‍..നിറവും മണവും പ്രണയവും വിരഹവും എല്ലാം ഓരോരുത്തരുടെ ഭാവനയ്ക്കനുസരിച്ച്‌ മാറിമാറി വരും...ഇനിയും എഴുതുക...ആശംസകള്‍

    ReplyDelete
  3. പണ്ട് ഗണിതം പഠിപ്പിച്ച സാര്‍ ‍കയ്യില്‍
    രണ്ടുമൂന്നെണ്ണം പതിവായ് തരുന്നപോ-
    ലുണ്ടെന്‍‌കവിതവായിച്ച് , കമന്റായി
    മണ്ടയ്ക്ക് ഞോണ്ടുന്ന കൂട്ടുകാരി, പ്രിയ.
    പിന്നെയുമുണ്ട്, മനോജ്, ശിവ, ഫൈസലും
    നന്നെന്ന് ചൊല്ലുന്നൊരെന്‍‌മയില്പീലിയും
    കുന്നോളമൂതിയുയര്‍ത്തിയിട്ടീയെന്നെ
    പിന്നെ താഴോട്ട്..ശിവ ശിവാ കാക്കണേ..

    ReplyDelete
  4. സമയം കിട്ടുമ്പോഴൊക്കെ ഞാനും വായിക്കാം...

    ReplyDelete
  5. who says so? kisko himmat hai aisa kehne ki.uska khoon kardoongni main.

    ReplyDelete