Wednesday, December 3, 2008

എന്ന് നാമൊന്നാകും?

ഇല്ലേ, നിനക്കൊന്നുമെന്നോട്‌ ചൊല്ലുവാ-
നില്ലേ? , വെറുംമുളംതണ്ടായിരുന്നെന്നെ
പുല്ലാങ്കുഴലാക്കി, പാതയോരത്തെപ്പാഴ്‌-
കല്ലായിരുന്നെന്നെ വൈഢൂര്യമാക്കി നീ.

പിന്നെ, സ്വപ്നങ്ങള്‍തന്‍ നീലക്കയങ്ങളി-
ലെന്നെ മറന്നു ഞാന്‍ നീന്തിയൊഴുകവേ..
കണ്ണില്‍, നിലാവിന്റെ തൂവല്‍ത്തലോടലോ-
ടിന്നുമെന്‍ചാരെ നീ നില്‍പ്പതറിവൂ ഞാന്‍

നിന്‍നാവില്‍നിന്നൂര്‍ന്ന സ്നേഹവചസ്സുകള്‍
എന്‍മാനസത്തില്‍ തിരികളൊരായിരം
പൊന്‍നാളമായ്‌തെളിയുന്നെന്റെയോമലേ-
യെന്നാണ്‌ നാമിനിയൊന്നായിമാറുക ?


4 comments:

  1. ഇത്രയുമൊക്കെ ആക്കിയില്ലേ..അതു പോരെ....:)

    ReplyDelete
  2. എന്നെങ്കിലുമൊരിയ്ക്കല്‍ ഒന്നയിത്തീരുമെന്നാശിച്ചു കാത്തിരിയ്ക്കുക.......നന്നായിട്ടുണ്ട്‌....നല്ല വരികള്‍.....

    ReplyDelete
  3. മാറുന്ന മലയാളിയ്ക്കും
    മയില്‍‍പ്പീലിയ്ക്കും
    ഹൃദയം നിറഞ്ഞ നന്ദി..

    ReplyDelete
  4. നല്ല വരികള്‍. വിഷമിക്കേണ്ടമാഷേ താമസിയാതെ ഒന്നായിമാറും

    ReplyDelete