Thursday, February 12, 2009

തീരാത്ത ആശ

ചെമ്പനീര്‍പ്പൂപോല്‍തുടുത്തകവിള്‍ത്തടം
ചുംബനമേറ്റ്‌ ചുവന്നു.
ചമ്പകപ്പൂമരച്ചോട്ടില്‍സന്ധ്യക്കവള്‍
കമ്പിതഗാത്രയായ്‌ നിന്നു..

ഇല്ല,സമയമധികമായിട്ടൊന്നു-
മില്ല,നിലാവുദിച്ചില്ല.
അല്ലിമലര്‍ക്കാവില്‍പൂജയ്ക്ക്‌ നേരമായ്‌
മല്ലീശരന്‍വിടുന്നില്ല..

എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
മെത്രയനുഭവിച്ചാലും,
കത്തുമെന്നാശതീരില്ല,അത്‌എന്റെ
മുത്തിനും നന്നായറിയാം..

6 comments:

  1. പ്രണയിയ്ക്കുന്നവരങ്ങനെയാണ്‌....പരസ്പരസാമീപ്യമെപ്പോഴും കൊതിയ്ക്കും......വിരഹം അതൊരു നിമിഷത്തേയ്ക്കായാലും സഹിയ്ക്കില്ല......

    മനോഹരമായിട്ടുണ്ട്‌......

    ReplyDelete
  2. ശ്ശോ, ഈ ആള്‍ക്ക് എന്തൊക്കെ അറിയാം..
    (ഒരിയ്ക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവരുണ്ടാവില്ല, മനുഷ്യരില്‍.)

    ReplyDelete
  3. നല്ല ഭാവന, എങ്കിലും പ്രാസത്തിനായി ചേർത്ത കമ്പിതഗാത്ര ഒഴിവാക്കാമായിരുന്നു. ചരണം (എത്രലഭിച്ചാലും....) ഒന്നുകൂടി ഫർണീഷ് ചെയ്യാമായിരുന്നു എന്നു തോന്നുന്നു.

    പാടാൻ സുഖമുണ്ട് കേട്ടോ...

    ഇനിയും പോരട്ടേ, പ്രേമഗീതങ്ങൾ...

    ആശംസകളടോടെ...

    ReplyDelete
  4. എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
    മെത്രയനുഭവിച്ചാലും,
    കത്തുമെന്നാശതീരില്ല,അത്‌എന്റെ
    മുത്തിനും നന്നായറിയാം..
    നല്ല വരികള്‍ ... കൊള്ളാം

    ReplyDelete
  5. ചങ്കരന് നന്ദി..
    ഹംബട, ചെറിയനാടന്‍ പിടിച്ചു കളഞ്ഞല്ലൊ. ഒരു ആവേശത്തില്‍ എഴുതിപ്പോകുന്നതാണ്. ഇനി, ശ്രദ്ധിച്ചോളാം. നന്ദി.
    മൈ ക്രാക്..നോടും.

    ReplyDelete