Friday, February 20, 2009

പ്രജാപതി.

ചൊല്ലിടാം, ഉപദേശം നല്‍കുവാന്‍വേണ്ടുംവളര്‍-
ന്നില്ല ഞാനെന്നാകിലും,തുടക്കക്കാരേ നിങ്ങള്‍
നല്ലൊരുകമ്മ്യൂണിറ്റിനോക്കി,മെമ്പറായ്‌ചേര്‍ന്ന്
തെല്ലുമേമടിയാതെ രചന പോസ്റ്റിക്കോളൂ..

പിന്നീട്‌, വായിച്ചവര്‍ കമന്റ്‌സ്‌ആയഭിപ്രായം
ചൊന്നിടും, അത്‌വായിക്കരുതേ; വായിച്ചാലും
ഒന്നുമേചെയ്യേണ്ടതിന്നായൊരുമറുപടി,
പൊന്ന്‌വാഗ്ദാനംചെയ്‌തെന്നാകിലും, കൊടുക്കേണ്ട..

അറിയൂ, എഴുത്തിനെക്കാള്‍എളുപ്പമാണെല്ലാ-
മറിയുന്നവനെപ്പോല്‍ അഭിപ്രായങ്ങള്‍ ചൊല്ലല്‍.
ആവിധംപറയുന്നോര്‍ പറഞ്ഞോട്ടെ,യോര്‍ക്കുക
കവിമാത്രം രാജാവ്‌* വിമര്‍ശിക്കുന്നോനല്ല..


*"അപാരേ കാവ്യസംസാരേ,കവിരേവപ്രജാപതി"
ആനന്ദവര്‍ദ്ധനന്‍

2 comments:

  1. ഇതാരേപ്പറ്റിയാ ഈ കവിത.....സംശയം മാറുന്നില്ലാ.....

    ഓടോ: വായിയ്ക്കാനും കമന്റിടാനും താമസിച്ചതില്‍ ക്ഷമിയ്ക്കണം....മൂന്നുദിവസം കമ്പ്യൂട്ടറിന്റെയരികിലേയ്ക്കുപോലും പോയില്ല....സുഖമില്ലായിരുന്നു....

    ReplyDelete