Thursday, February 26, 2009

കൊയ്‌ത്ത്‌പാട്ട്‌

ഒറ്റവരമ്പില്‍ ഞാന്‍ കാല്‍തെറ്റാതെ നടക്കുമ്പോള്‍
പെട്ടെന്ന്മനസ്സേതോകൊയ്‌ത്തുപാട്ടോര്‍മ്മിച്ചല്ലോ
കൊറ്റികള്‍നില്‍പ്പുണ്ടല്‍പമകലെ, മണ്ണില്‍ എന്തോ
കൊത്തിപ്പെറുക്കി, വേറിട്ടൊന്നിലും ശ്രദ്ധിയ്ക്കാതെ

നെന്മണികൊയ്യുന്നവര്‍,നിരന്ന്‌നിന്ന്‌‌പാടീ
പൊന്മാന്‌വേണ്ടി പെണ്ണാള്‍ കരഞ്ഞ്‌വിളിച്ചതും
മണ്‍മകളവളെ വീണ്ടെടുക്കാന്‍ രാമന്‍ചെന്ന്
തിന്മചെയ്തോരാലങ്കേശ്വരനെ വധിച്ചതും;

ലോകാപവാദംഭയന്നവളെകാട്ടില്‍ക്കള-
ഞ്ഞാഗാനമൊഴുകവേ മറന്നോ ഞാനെന്നെയും?
ആകാശമിരുളുന്നൂ; വരമ്പില്‍ ഞാനൊറ്റയ്ക്കാ-
യാഗാനമില്ല, കൊയ്ത്തുകാരില്ല, കൊറ്റികളും..

2 comments:

  1. ദിവാസ്വപ്നം കണ്ടു നടക്കുകയാണല്ലേ..........

    സ്വപ്നമാണെങ്കിലും കവിത കൊള്ളാട്ടോ.........

    ReplyDelete