Saturday, May 4, 2019

ഹേ ഗുൽമോഹർ.. 04.05.2019


Adv. Kuttan Gopurathinkal
04. May. 2019 .. 20:20

ഹേ ഗുൽമോഹറുകളേ..!
=================
അലസിപ്പൂക്കളേ!
നിന്നെപ്പറ്റി രണ്ടുവരിയെങ്കിലുമെഴുതാത്ത പ്രണയിനികളുണ്ടോ?
ഗുൽമോഹർ,  ഗോൽഡ് മോഹർ, 
ഫയർ ഓഫ് ദ ഫോറസ്റ്റ്, ഫ്ലേം ഓഫ് ദ ഫോറസ്റ്റ്,
മഡഗാസ്ക്കറിൽനിന്നും വെറും നൂറുവർഷം മുൻപു വന്ന
മദിരാശിമരമെന്ന വെറും വാക..
കാട്ടിലൊറ്റപ്പെട്ട് പൂത്തുലയുന്ന നീ...
വഴിയോരങ്ങളിൽ പുഷ്പകംബളമൊരുക്കുന്ന നീ...
ഉദ്യാനങ്ങളിൽ ഇരിക്കാൻ പട്ടുമെത്തകളൊരുക്കുന്ന നീ...
കേമ്പസ്സുകളിൽ കണ്ടുമുട്ടാനും, പ്രണയിക്കാനും, പിരിയാനും
സാക്ഷിയാവാൻ നീ...
ഓ ഗുൽമോഹർ..!
മുളന്തണ്ടിൽ ഹരി മേഘമൽഹാർ ഉതിർക്കുമ്പോൾ,
ഓർമ്മയിൽ നീ കൂടി നിറയുന്നു..
.
മേ ഇത്രയായി..
ഹേ ഗുൽമോഹറുകളേ..!
നിങ്ങളെപ്പറ്റി കവിതകളൊന്നും ഇതുവരെ കണ്ടില്ല..!
.

No comments:

Post a Comment