Tuesday, September 3, 2019

മഹാബലി 03.09.2019

Adv. Kuttan Gopurathinkal
03.09.2019 .. 09:50

മഹാബലി
========
മാവേലി രാജാവായിരുന്നില്ല; മഹാബലി ചക്രവർത്തിയായിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലത്ത് മാനുഷർ ഒന്നുപോലായിരുന്നു.
കള്ളമില്ല, ചതിയില്ല, വഞ്ചനയില്ല.
കുമ്പയും, കൊമ്പൻ‌മീശയുമുള്ള,
ഇന്നസന്റിനേപ്പോലെ, ഒരു കോമഡി കഥാപാത്രമായിരുന്നില്ല.
പരാക്രമിയും, പ്രജാക്ഷേമതത്പ്പരനും,
ദീനദയാലുവും പരമ സാത്വികനുമായിരുന്ന, ആ ചക്രവർത്തി.
അതുകൊണ്ടുതന്നെയാണല്ലോ,
പാതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തപ്പെടുന്നതിനുമുൻപ്,
ആണ്ടിലൊരിക്കലെങ്കിലും ഇവിടെവന്ന് തന്റെ പ്രജകളെ
കാണണമെന്ന് അദ്ദേഹം അപേക്ഷിച്ചതും,
അദ്ദേഹത്തെ വരവേൽ‌ക്കാൻ പുഷ്പകംബളമൊരുക്കി
മലയാളികൾ കാത്തിരിക്കുന്നതും
.
മഹാബലി..
രാജാ രവിവർമ്മയുടെ ചിത്രങ്ങൾ.


No comments:

Post a Comment