Sunday, September 15, 2019

മഴയും കാലാവസ്ഥനിരീക്ഷണകേന്ദ്രവും. 15.09.2015

മഴയും കാലാവസ്ഥാനിരീക്ഷണ കേന്ദ്രവും ------------------ രാജാവിനു ചൂണ്ടയിടാൻ മോഹം തോന്നി. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിൽ വിളിച്ചുചോദിച്ചു. “മഴ എങ്ങാനുമുണ്ടാവുമോ?” “അടുത്ത ഇരുപത്തിനാലുമണിക്കൂർ വരണ്ട കാലാവസ്ഥ ആയിരിക്കും, രാജൻ” അവർ മറുപടി നൽകി. രാജ്ഞിയുമൊത്ത് പുഴയോരത്തേയ്ക്കുപോകവേ, ഒരു ചൂണ്ടക്കാരൻ, തന്റെ കഴുതയുമായി തിരിച്ചു വരുന്ന കണ്ടു. “രാജൻ ! ശക്തിയായ മഴവരുന്നുണ്ട്.. ഞാൻ അതാ തിരിച്ചുപോകുന്നത്..” “ഹെന്തസംബന്ധം. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലുള്ളവരേക്കാൾ വിവരം നിനക്കോ?” എന്ന് ചോദിച്ച് രാജാവു യാത്രതുടർന്നു.. പുഴയോരത്തെത്തിയതും.. പെരും മഴ.. രാജാവു രാജ്ഞിയുമായി ഓടി രക്ഷപ്പെട്ടു.. പിറ്റേന്ന്, രാജാവു ആ ചൂണ്ടക്കാരനെ വിളിച്ചുവരുത്തി, ചോദിച്ചു.. “മഴവരാൻ പോകുന്നു എന്ന് നിനക്ക് എങ്ങിനെ മനസ്സിലായി..?” “അതെളുപ്പമാണ് രാജൻ.. എന്റെ കഴുതയുടെ ചെവികൾ താഴ്ന്നുകിടന്നാൽ മഴ ഉടനേ ഉണ്ടാകും..”
രാജാവ്‌ അവനു പാരിതോഷികങ്ങൾകൊടുത്ത്, കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ എല്ലാവരേയും പിരിച്ചുവിട്ട്, ആ കഴുതയെ, ആ കേന്ദ്രത്തിന്റെ ഹെഡ് ആയി നിയമിച്ചു.. . ആ പതിവു ഇപ്പോഴും തുടര്ന്നുവരുന്നു..!
(വാട്‌സാപ്പിൽ നിന്നും.)

No comments:

Post a Comment