Thursday, October 25, 2007

അമ്മ.


എല്ലാര്‍ക്കുമുണ്ടാമൊരമ്മ,മനസ്സിന്റെ-
യുള്ളില്‍, കരയുമ്പോളാശ്വാസമേകിടാന്‍
അല്ലലകറ്റുവാന്‍, നേര്‍വഴികാട്ടുവാ-
നില്ല, യീയമ്മയല്ലാതെ മറ്റാശ്രയം

തെറ്റുകള്‍, പോയജന്മത്തിലറിയാതെ-
യൊട്ടുവളരെ ഞാന്‍ ചെയ്തിരിയ്കാ, മിരുള്‍
ചുറ്റിലും മൂടിക്കിടപ്പുണ്ടതില്‍ നിന്ന്‌
പെറ്റമ്മയെപ്പോല്‍ ക്ഷമിച്ച്‌ രക്ഷിക്കണം

എന്നും പ്രണവശ്രുതി പോലെയെന്‍കാതില്‍
വന്ന്‌ മുഴങ്ങേണം 'അമ്മേ' വിളിപ്പൂ ഞാന്‍
എന്നുമമൃതായി യെന്നന്തരംഗത്തില്‍
വന്ന്‌ നിറയണം 'അമ്മേ' തൊഴുന്നു ഞാന്‍

---------------------------------------
ഇന്ന്‌, കോട്ടയത്തുനിന്ന്‌ തിരുവല്ലയ്ക്കു പോകവേബസ്സില്‍, അടുത്തിരുന്ന ഒരപരിചിതന്‍ 'അമ്മ'
യുടെ ഒരു ഫോട്ടോ തന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ
ദു:ഖാങ്ങളും അമ്മ അകറ്റുമെന്ന്‌ പറഞ്ഞു.
പിന്നീടൊന്നും പറയാതെ, ചിങ്ങവനത്ത്‌ ഇറങ്ങി.

4 comments:

  1. ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
    ---------------------------
    http://www.jayakeralam.com കണ്ട്‌
    താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

    Jayakeralam for Malayalam Stories and Poetry...
    സ്നേഹപൂര്‍വ്വം
    ജയകേരളം Editor

    ReplyDelete
  2. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍

    ReplyDelete
  3. aapke dil se jo nikalthi hain
    woh kavitaye bankar barasthi hain
    kisike angan mein khushboo bankar
    to kisi ke daman mein kaliya bankar

    ReplyDelete