Monday, October 22, 2007

കൂടും, കിളിയും



കുളിരുന്നുവോ, സഖീ, യീചെറുപൂമര-
ത്തളിരിളംകൂട്ടിലടുത്തിരിയ്കൂ
പുലരി വരുംവരെ നീയെന്റെനെഞ്ചില്‍ നിന്‍-
തളരും ചിറകുകള്‍ ചേര്‍ത്ത്‌ വയ്ക്കൂ

ഇരതേടിയകലേയ്ക്കുപോയ ഞാനെത്തിയി-
ട്ടരനാഴിക പോലുമായതില്ല
ഇരുള്‍വന്നു മൂടുന്നതിന്‍മുന്‍പീകൂട്ടില്‍ നിന്‍-
വരവ്‌ ഞാന്‍ നോക്കിയിരുന്നിരുന്നൂ

ഇനി, നിലാവസ്തമിച്ചുദയം വരുംവരെ,
പനിമതി മാഞ്ഞുപോം നേരംവരെ
നനവാര്‍ന്ന പീലിത്തലോടല്‍പോലൊഴുകുമീ-
യനുഭൂതികള്‍ നമുക്കാസ്വദിക്കാം

ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന
പദവിന്യാസത്തിനായ്‌ കാത്തിരിയ്ക്കാം
ഹൃദയാഭിലാഷങ്ങള്‍ കൊഞ്ചലായ്‌ കുറുകുന്ന
പുതു പുതു സ്വപ്നങ്ങള്‍ കണ്ടിരിയ്ക്കാം..


5 comments:

  1. കുട്ടാ,
    സുഖമുള്ള കവിത.
    "ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന
    പദവിന്യാസത്തിനായ്‌ കാത്തിരിയ്ക്കാം"
    ഇതില്‍ "ശ‌ലഭങ്ങ‌ളുടെ പദവിന്യാസം" ഒരു ശരിയല്ല എന്ന് ഒരു തോന്ന‌ല്‍. വെറുതെ കവിത ആക്കാന്‍ വേണ്ടി ചേര്‍ത്തുവെച്ചപോലെ. ശ‌ലഭങ്ങ‌ളുടെ ചിറകടിയൊച്ച‌ക‌ള്‍ തന്നെ എത്ര കണ്ട് മൃദുവാണ്. പദവിന്യാസ പ്രയോഗ‌ം യോജിയ്ക്കുന്നതെയില്ല.
    ബാക്കിയൊക്കെ ഓക്കെ. :)

    ReplyDelete
  2. നന്ദി, നിഷ്‌..
    ശലഭങ്ങളുടെ പദവിന്യാസം കൊണ്ട്‌ പരാഗണത്തെയാണ്‌ ഉദ്ദേശ്യമാക്കിയത്‌. കാലുകൊണ്ടാണല്ലൊ പ്രധാനമായും പോളിനേഷന്‍...... അടുത്ത വരികളിലെ കൊഞ്ചലും, കുറുകലും, പുതുസ്വപ്നനങ്ങളും; കിളിക്കുഞ്ഞുങ്ങളേയും.

    ReplyDelete
  3. kaadum,medum,mullum,yakshikalumulla e veethikalil otteykuu pokalle........

    ReplyDelete
  4. ottaykku pOkaanaayiriykkum ente niyOgam, abhi.
    ariyillallo.

    ivide vannathinnum, kamant ittathinum nandi.

    ReplyDelete