Monday, October 29, 2007

ഒരു ഗണേശ സ്തുതിഅമ്പത്തൊന്നക്ഷരങ്ങള്‍ മുഴുവനുമെഴുതാനിന്നുമാവില്ലയെന്നാല്‍
അമ്പത്തേഴ്‌ വസന്തമിവനില്‍ പൂക്കാതെ, കായ്ക്കാതെ പോയ്‌
വമ്പത്തംകൊണ്ട്‌ കടലാസ്സില്‍ ചില വരകള്‍ കോറിവയ്ക്കുന്നൊരെന്നെ
തുമ്പിക്കയ്യും കൊമ്പുമുള്ളഭഗവാന്‍ നിത്യം തുണച്ചീടണം


10 comments:

 1. ഗണേഷ്‌ അനുഗ്രഹിക്കട്ടെ...

  ReplyDelete
 2. പ്രിയ വാളൂരാന്‍,

  എട്ടേ അമ്പത്തിനാലിനിട്ട പോസ്റ്റിന്‌, ഒമ്പതേ ഇരുപതിന്‌ ഇട്ട കമന്റിന്‌ എങ്ങിനെയാണ്‌ നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല

  ReplyDelete
 3. എങ്കിലും കമന്റിനുവേണ്ടി ഉള്ള പ്രതീക്ഷ വേണ്ടായിരുന്നു...
  അതൊഴിച്ചാല്‍ ശുഭം. :)

  ReplyDelete
 4. കുട്ടാ,
  ന‌ന്നായി.
  കുട്ട‌ന്‍ കമന്റിന്റെ പുറകെ തൂങ്ങുന്ന ആളായിട്ട് എനിയ്ക്ക് തോന്നിയിട്ടില്ല. akutty യ്ക്ക് ആളുതെറ്റിയതാവാനെ ത‌ര‌മുള്ളൂ

  ReplyDelete
 5. കുട്ടന്‍ ശ്ലോകമെഴുതാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു. ഒന്നാം വരി ഏകദേശം സ്രഗ്ദ്ധര ആയിട്ടുണ്ടു്. (“അക്ഷരങ്ങള്‍“ എന്നതിലെ ള്‍ തീവ്രയത്നമല്ല.) രണ്ടാം വരി ശാര്‍ദ്ദൂലവിക്രീഡിതത്തോടാണു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു്. (“അമ്പത്തേഴു വസന്തമെന്നിലണുവും പൂക്കാതെ കായ്ക്കാതെ പോയ്” എന്നായാല്‍ ശാര്‍ദ്ദൂലവിക്രീഡിതമായി.) മൂന്നാം വരിയും സ്രഗ്ദ്ധരയോടു ചേര്‍ന്നു നില്‍ക്കുന്നെങ്കിലും “കടലാസ്സില്‍“ എന്ന ഭാഗം കുളമായി. നാലാം വരി ഇതൊന്നുമല്ല.

  ഒന്നു നന്നാക്കാനൊരു ശ്രമം. സ്രഗ്ദ്ധരയില്‍.

  അമ്പത്തൊന്നക്ഷരങ്ങള്‍ സകലതുമെഴുതാനിന്നുമാവില്ലയെന്നാല്‍
  അമ്പത്തേഴും വസന്തം തഴുകിയിവനെ പൂക്കാതെ കായ്ക്കാതെ പോയീ
  വമ്പത്തം കൊണ്ടു താളില്‍ ചില ചെറു വരകള്‍ കോറി വെയ്ക്കുന്നൊരെന്നെ-
  ത്തുമ്പിക്കൈ കൊമ്പുമാളും ഗണപതിഭഗവാന്‍ നിത്യവും കാത്തിടേണം!

  ReplyDelete
 6. പ്രിയ ആക്കുട്ടീ, നന്ദിയുണ്ട്‌. പിന്നെ, ആദ്യമാദ്യം നല്ലതായാലും ചീത്തആയാലും കമന്റുകള്‍ക്കു വേണ്ടി കാത്തിരുന്നിട്ടുണ്ട്‌, സത്യം. ഇപ്പോള്‍ അങ്ങിനെയല്ല. തെറ്റോ കുറ്റമോ ഉണ്ടോ എന്നു നോക്കാന്‍ തിരിച്ചു വന്നപ്പോള്‍ ദാ
  കിടക്കുന്നു, ഒരു കമന്റ്‌! അപ്പോ എഴുതിയതാണ്‌

  അതിനു മറുപടിയിട്ട നിഷ്‌, നന്ദിയുണ്ട്‌ എന്നെ അല്‍പമെങ്കിലും മനസ്സിലാക്കിയതില്‍.

  പ്രിയ ഉമേഷ്‌, അതേ അതിനായുള്ള ഒരു ശ്രമമായിരുന്നു.ഒരു ചെയിഞ്ചിനു വേണ്ടി ചീറ്റിപ്പോയോ ആവോ. വൃത്തവും, വ്യാകരണവും എനിക്കറിയില്ല. ദയവായി വിശ്വസിക്കൂ. ഇ-മെയില്‍ വരുന്ന പോലെ കുറേ വരികള്‍ വരും. അവയെ അപ്പോള്‍ത്തന്നെ കുറിച്ചിടും. പിന്നെ തിരുത്തും. പബ്ലിഷ്‌ ചെയ്യും. ഒരു കുലശേഖരമംഗലം രമേശ്‌ കമ്പയില്‍ ചെയ്ത 'അമൂല്യ ശ്ലോകമാല' എന്ന ഒരു പഴയ പുസ്തകം കിട്ടി. പത്തിരുനൂറ്‌ ശ്ലോകങ്ങളുണ്ട്‌, അതില്‍.
  കൊതിയും, അസൂയയും തോന്നിപ്പിയ്ക്കുന്ന ശ്ലോകങ്ങള്‍
  അത്‌ വായിച്ചപ്പോള്‍. ശിവനേ, ഒരു പൂതി. തെറ്റുകള്‍
  കാണിച്ചുതന്നതിനും, തിരുത്തിയതിനും ഒരുപാട്‌ നന്ദി.
  (ഇന്നും ഒരെണ്ണം വന്നു. അതും ഇട്ടിട്ടുണ്ട്‌. ദയവായി
  നോക്കുക)

  ReplyDelete
 7. ഉമേഷ്ജീ,
  ത‌ക‌ര്‍പ്പ‌ന്‍. ഒരുപ‌കാര‌ം ചെയ്യാമോ? വൃത്തങ്ങളെക്കുറിച്ച് പ‌ഠിയ്ക്കാനും ഒന്നെഴുതിനോക്കാനും ആഗ്രഹ‌ം. സ‌മ‌യമ‌നുവദിയ്ക്കുന്ന മുറയ്ക്ക് ഒരു വഴി/സോഴ്സ് പ‌റഞ്ഞു തന്നാല്‍ ഉപ‌കാര‌മായിരുന്നു.

  ReplyDelete
 8. കുട്ടനു്,

  ഉണ്ണിക്കണ്ണന്റെ വൃത്തം ശരിയാക്കിയിട്ടുണ്ടു്.

  നിഷ്ക്കളങ്കനു്,

  “വൃത്തമഞ്ജരി” ആണു് വൃത്തങ്ങളുടെ ഏറ്റവും നല്ല റെഫറന്‍സ്. നാഷണല്‍ ബുക്ക് സ്റ്റാളിലും ഡീ സീ ബുക്സിലും കിട്ടും. കുറേ വൃത്തങ്ങള്‍ വിക്കിപീഡിയയിലുണ്ടു്. ഞാന്‍ വൃത്തങ്ങളെപ്പറ്റി എന്റെ ബ്ലോഗില്‍ എഴുതാന്‍ തുടക്കമിട്ടിരുന്നു. വസന്തതിലകം മാത്രമേ നടന്നുള്ളൂ.

  ReplyDelete
 9. ഉമേഷ്ജീ,
  വ‌ള‌രെ ന‌ന്ദി

  ReplyDelete
 10. വൃത്തത്തില്‍ ശ്ലോകം ചമച്ച് ശ്ലോകത്തിന്റെ വൃത്തത്തില്‍ കടക്കണമെന്നുണ്ടെങ്കില്‍ സുഷേണന്റെ ഈ അമൂല്യമായ സമ്മാനവും കൂടെ കരുതിക്കോളൂ..

  എന്താ അക്ഷരശ്ലോകം ഗ്രൂപ്പില്‍ ചേരാതിരിക്കുന്നത്? അതോ ഇതിനകം അവിടെ ഉണ്ടോ?

  എന്തായാലും ഒറ്റക്കൊമ്പന്‍ നന്നായി തുണക്കട്ടെ!

  ReplyDelete