Sunday, March 2, 2008

കരുത്തേകണം..


അല്ല; ഞാന്‍ മുനിയല്ല; കഠിനഹൃദയനു-
മല്ലിവന്‍; പ്രലോഭനങ്ങള്‍ക്കതീതനുമല്ല
ചില്ലുമേടയ്ക്കുള്ളിലാണെന്‍വാസ, മെന്‍നിശ്വാസ-
മല്ലാതെ കൂട്ടായെനിയ്ക്കാരുമേയിവിടില്ല

എന്ത്‌ ഞാന്‍ ചൊന്നാലുമെന്‍ വാക്കുകള്‍ കീറിമുറി-
ച്ചന്തരാര്‍ത്ഥങ്ങള്‍തേടി, എന്നെച്ചവിട്ടിത്താഴ്ത്താന്‍
എന്തുണ്ട്‌ പഴുതെന്ന് ചികഞ്ഞ്‌നോക്കീടുന്ന
ജന്തുക്കള്‍ ഇളിച്ചുംകൊണ്ടരികേതന്നെയുണ്ട്‌

ഒരുകൈ ചിരിച്ചുംകൊണ്ടെന്‍നേര്‍ക്ക്‌ നീട്ടുമ്പോഴും
പിറകില്‍, ഒളിപ്പിച്ച കഠാര, മറുകയ്യില്‍ !
ഒരിയ്ക്കല്‍, അബദ്ധത്തില്‍ വീണെങ്കില്‍ എണീയ്ക്കുവാന്‍
കരുത്തേകണം ഗുരു, ദൈവ,കാര്‍ണവന്മാരെ..

7 comments:

  1. ഒരു ചങ്ങംപുഴ touch ഉണ്ടല്ലോ മാഷേ....
    നന്നായിട്ടുണ്ട്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കുട്ടന്‍ മാഷേ, വളരെ ഇഷ്ടമായി വരികളും. നല്ല അര്‍ത്ഥമുള്ള വരികള്‍.

    അഭിനന്ദനങ്ങള്‍... ആശംസകള്‍.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
    You can try it live on our website, in Malayalam!

    http://www.lipikaar.com

    Download Lipikaar FREE for using it with your Blog.

    No learning required. Start typing complicated words a just a few seconds.

    > No keyboard stickers, no pop-up windows.
    > No clumsy key strokes, no struggling with English spellings.

    Supports 14 other languages!

    ReplyDelete
  6. അപ്പോള്‍ പിന്നെ ഈ കുട്ടേട്ടനെ ഒന്നു വീഴ്ത്താന്‍ പിന്നെന്താ ഒരു വഴി?
    ഒന്നെയുള്ളു...സൌഹ്രദം..അതില്‍ അതിയാന്‍ മൂക്കുംകുത്തി വീഴും! ഉറപ്പാ...

    (ഇങ്ങേറ്ക്കെന്താ വരം വല്ലതും കിട്ടിയോ?

    ദിവസം മുഴുവന്‍ അക്കങ്ങളുടെ കിറുക്കുപിടിച്ച സങ്കലന വ്യപകലനക്കസര്‍ത്തുകളില്‍ മുഴുകുമ്പോളും മനസ്സില്‍ അക്ഷരങ്ങള്‍ ജീവന്‍ തുടിയ്ക്കുന്ന വാക്കുകളും വരികളുമായി രൂപാന്തരം പ്രാപിയ്ക്കുകയായിരുന്നോ?
    അകം നിറഞ്ഞ്,ദാ
    ഇപ്പോളെല്ലാം കൂടി പുറത്തേക്കു വരുന്നു...)

    ReplyDelete
  7. പ്രിയ പാനൂരാന്‍,
    അനുഗ്രഹീതരായ അതികായന്മാരോട്, അവരുടെ അസൂയാവഹമായ ശൈലിയോട് ഒന്നും ഉപമിക്കല്ലേ. അവരുടെ ഉദ്യാനങളിലെ പുല്‍ക്കൊടിത്തുമ്പിലെ ഒരു മഞുതുള്ളിയായെങ്കില്‍ ജീവിതം ധന്യമായേനെ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്‍് ഞാന്‍.

    വളരെനന്ദി, മഴത്തുള്ളീ..
    ഇനിയുമാര്‍ദ്രമായെന്നില്‍ പെയ്തിറങണേ..

    lipikaar, I am quite happy with the programme I am following. But, I will definitly give it a try when time permits. Thank you, dear..

    ജേപി,
    ഓര്‍കുട്ടില്‍ എനിയ്ക്കു കിട്ടിയ സൌഹൃദവരദാനമാണ് താങ്കള്‍; ഒരുപക്ഷേ ഞാന്‍ ചെയ്തിരിയ്കാവുന്ന മുജ്ജന്മ സുകൃതങളാല്‍.

    ReplyDelete