Tuesday, June 24, 2008

ആരും തനിച്ചല്ല


ആരുമില്ലാത്തവരായിയീലോകത്തി-
ലാരുമില്ലെന്നതറിയുന്നു ഞാന്‍.
ആരെങ്കിലും കാത്തിരിയ്ക്കാനില്ലാത്തോരായ്‌
ആരുമുണ്ടാവില്ലതുമറിയാം.

അന്യരാണെല്ലാരു,മെന്നെച്ചതിച്ചേയ്ക്കു-
മെന്നുറപ്പിച്ചൊരു കൂട്ടിലേറി
മുന്നിലും, പിന്നിലും വാതിലടയ്ക്കുകില്‍
പിന്നെയെന്തര്‍ഥമീജീവിതത്തില്‍?

ചുറ്റിലും കാണ്മൂ സഹായഹസ്തങ്ങളും
നീട്ടിനില്‍ക്കുന്ന സുഹൃദ്‌സമൂഹം
മറ്റുള്ള ക്രൂരമനസ്സുകാര്‍ കാട്ടുന്ന-
തൊറ്റതിരിഞ്ഞുള്ള സംഭവങ്ങള്‍.

നന്മയിനിയും നശിച്ചില്ലയെന്നുള്ളൊ-
രുണ്മയറിയാന്‍ കുറച്ചു വൈകി.
ജന്മം തരുമ്പോള്‍ തലയില്‍ വരച്ചിട്ട
കര്‍മ്മമെന്തെന്നറിയേണമിനി.

3 comments:

  1. “അന്യരാണെല്ലാരു,മെന്നെച്ചതിച്ചേയ്ക്കു-
    മെന്നുറപ്പിച്ചൊരു കൂട്ടിലേറി
    മുന്നിലും, പിന്നിലും വാതിലടയ്ക്കുകില്‍
    പിന്നെയെന്തര്‍ഥമീജീവിതത്തില്‍?”

    അതു ചിന്തിയ്ക്കേണ്ടതു തന്നെ മാഷേ

    ReplyDelete
  2. Dear nigooDhabhoomi, you have every right to disagree and nobody has the right to denay that.
    ശ്രീ, നന്മ, പക്ഷേ, ഇനിയും ഭൂമിയില്‍ ബാക്കിയുണ്ടെന്ന്തന്നെ ഞാന്‍ വിശ്വസിക്കുന്നു. നന്ദി, ഭയം, സ്നേഹം, വിശ്വാസം, ആത്മാര്‍ത്ഥത എന്നീ basic instincts നമുക്ക് കൈമോശം വന്നുകൊണ്ടിരിയ്ക്കുന്നു..

    ReplyDelete