Tuesday, July 29, 2008

പീഢനം

തൊട്ടുമുന്നിലെ സീറ്റില്‍
മൊബെയിലും പിടിച്ചൊരു
കുട്ടിയുണ്ടിരിയ്ക്കുന്നു
പ്ലസ്‌ടൂവോ, ഫസ്റ്റ്ബീയേയോ
ഇട്ടിരിയ്ക്കുന്നതേതോ
സ്കൂളിന്റെ യൂണിഫോമും
കൂട്ടിനായടുത്തുണ്ടാ-
പ്രായത്തില്‍ വേറെയൊന്നും

ഇട്ടലയ്ക്കുന്നുണ്ടവള്‍
കണ്ണുകള്‍, ചുണ്ടും, നാവും
മറ്റവയവങ്ങള്‍ക്ക്‌
ഒട്ടുമില്ലനക്കവും
പൊട്ടിച്ചിരികള്‍ പിന്നെ
കൊഞ്ചലും, പരിഭവം-
മൊട്ടിടും ചിണുങ്ങലും..
ഭാഷണം തീരുന്നില്ല

ഉറ്റവരോടാവില്ലി-
മ്മട്ടുസംസാരം എന്നാല്‍
ചുറ്റുമന്യരുണ്ടെന്ന
ബോധമെങ്കിലും വേണ്ടേ ?
ഒട്ടുമത്ഭുതം വേണ്ടാ
'നാളത്തെ' പത്രത്തിലീ
കുട്ടീടെ പേരുംകാണാം
'പീഢന'ത്തിനുതാഴെ..

3 comments:

  1. 'നാളത്തെ' പത്രത്തിലീ
    കുട്ടീടെ പേരുംകാണാം
    'പീഢന'ത്തിനുതാഴെ..


    സത്യം...

    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  2. അങ്ങനെ ഉറപ്പിച്ച് പറയാനൊക്കുമോ?

    ReplyDelete
  3. sv, വളരെ നന്ദി..
    ശിവ, ഒരൂഹം മാത്രമാണേ. ഇനി, അഥവാ കണ്ടാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നുമാത്രം.

    ReplyDelete