Tuesday, September 23, 2008

ഗന്ധര്‍വന്‍.


ഇനിയുണരൂ സഖീ, നിന്‍മിഴിക്കോണിലെ
നനവിന്ന്‌ നാനാര്‍ത്ഥമെഴുതട്ടെ ഞാന്‍.
കനവിലുമെന്‍ ചുടുചുംബനമേറ്റ്‌ നിന്‍
മനമലിഞ്ഞോ, ചൊടി മുറിവേറ്റുവോ ?

ഉണരുമ്പോളരികെയുണ്ടാവില്ല ഞാന്‍, സ്വര്‍ണ്ണ-
മണിമേഘരഥമേറി മറയുമെന്നോ ?
മണല്‍ ചുട്ടുപൊള്ളുമൊരു മരുഭൂവിലുച്ചയ്ക്ക്‌
തണല്‍തേടി ദാഹമോടുഴലിയെന്നോ ?

ഇനിയുണരൂ സഖീ, പിരിയുവാന്‍ നേരമായ്‌
നിണമാര്‍ന്ന കവിളുമായരുണനെത്തീ
ഇനി മടങ്ങട്ടെ ഞാനിരുള്‍വീഴ്കെയെത്തിടാം
പനിമതിയില്‍ ചേര്‍ന്നലിയട്ടെ ഞാന്‍

6 comments:

  1. കേരളൈന്‍സൈഡര്‍.നെറ്റ് നോട്.
    പറഞ്ഞപോലെ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഫോണ്ടില്‍ ചില്ലക്ഷരങ്ങള്‍ വരാത്തതെന്ത് ?
    മറ്റുകാര്യങ്ങള്‍ ഇഷ്ടമായി..

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്‌...പനിമതിയിലലിഞ്ഞുപോയ ഗന്ധര്‍വന്‍ ഇരുള്‍ മൂടുമ്പോള്‍ വരുന്നതും കാത്തിരിയ്ക്കുന്നതാരാണാവോ... ആരായാലും എല്ലാ കാത്തിരിപ്പുകളും സഫലമാവട്ടേയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു....ഈ കവിത ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു.....ആശംസകള്‍

    ReplyDelete
  3. നന്ദി, മയില്‍‌പീലീ..

    ReplyDelete
  4. irulveezhumbol thirike ethumallo..

    congrats

    ReplyDelete
  5. എന്റെ ഗന്ധര്‍വാ, നീയല്ലേ എത്തേണ്ടത് ?
    വരുമല്ലോ ? ഞാന്‍ കാത്തിരിയ്ക്കും..

    ReplyDelete
  6. ഈ അലിഞ്ഞുചേരല്‍ തന്നെ ജീവിതം കുട്ടേട്ടാ .. അത് ആസ്വദിക്കുക ആവോളം...

    ReplyDelete