Saturday, October 4, 2008

ലേഡിചാറ്റര്‍ലിയും ഞാനും..


നെറ്റില്‍വന്നൊടുക്കത്തെ നാവുമായൊരു ലേഡി-
ചാറ്റര്‍ലി,യിവള്‍ക്ക്‌ മറ്റെന്ത്‌ പേരേകീടും ഞാന്‍
പറ്റില്ലയറിയുവാന്‍ അവനോ, അവളോ ഈ
പെട്ടിയിലൊളിച്ചിരുന്നെന്തുമേ ചൊല്ലാമല്ലോ

ചന്തമുണ്ടാവില്ലിവള്‍ക്കൊട്ടുമേകാണാ, നല്ലേ-
ലെന്തിന്‌ മീരാജാസ്മിന്‍ ചിത്രത്തെ പ്രൊഫെയിലാക്കി ?
എന്തിക്കിളിക്കാര്യവും ചൊല്ലിടാമിവളോട്‌.
ജന്തുസ്വഭാവം കണ്ടാലപ്പൊഴേ ലോഗൗട്‌ ആകും.

ചെറുപ്പംതൊട്ടേ ഞരമ്പിളകിക്കിടക്കുന്ന
ചെറുപയ്യനോ ? അതോ കഷണ്ടിക്കിളവനോ ?
നിറുത്താനൊരുക്കമല്ലവള്‍ കൊഞ്ചുന്നൂ "ചേട്ടാ
മറുത്ത്‌ പറയല്ലേ. വിളിയ്ക്കാം, നമ്പര്‍ തരൂ"

പറയാം ബൈ ബൈ; പിന്നെ, യിറങ്ങാമിവിടെനി-
ന്നുറക്കെ വിളിയ്ക്കുന്നു, ഭാര്യ, ചോറുണ്ണാനായി.
"കുറച്ചിലാണേ മക്കളറിഞ്ഞാലിക്കാര്യങ്ങള്‍
മറന്നുപോയോ, വയസ്സെത്രയായെന്നാഭാവം ?"

ഇവള്‍, മറ്റൊരുറാണി, ഇവിടം ഭരിയ്ക്കുന്ന,
ഇവനെ ഭരിയ്ക്കുന്ന കിരീടമില്ലാറാണി
ഇവള്‍ക്കുമുണ്ട്‌, നാക്കിന്നൊന്നരമുഴം നീളം
ഇവളോടക്കാര്യം ഞാന്‍ പറഞ്ഞാല്‍..ശിവ, ശിവ...

7 comments:

 1. ആ ലേഡി 'chat' ര്‍ലി യുടെ അഡ്രസ്സ് ഒന്ന് തരാമോ ?
  തീരെ വയാസായിട്ടില്ലാതവന്റെ ഒരാഗ്രഹമാണ്.. :)
  നന്നായിരിക്കുന്നു..

  ReplyDelete
 2. nimishakaviyaanalle.... kaaryangal valare sathyasanthamaayi kaikaaryam cheyyunnund.abhinandikkaathe kadannu pokunnath sariyallallo.enthaayaalum
  chattarliyumaayi onnu muttunnathinu
  praayam oru thadassamalla.pakshe B.P kuduthalaanennu manassilaayi,tto(B.P.=blood pressure alla.ariyillenkil ariyaavunna aarodenkilum chodikku.

  ReplyDelete
 3. ഇവളെന്തിതീവിധം മാന്യനാം കുട്ടേട്ടന്റെ
  കരളില്‍ ക്കടിക്കുവാന്‍ കച്ചകെട്ടുന്നു വൃഥാ?
  അറിയൂ ആത്മാവിലേക്കാവഹിക്കുമേതൊരു
  മുറിവും മുറിക്കുമീ യക്ഷരശ്രുതികളാല്‍
  അകവും പുറവും നേര്‍ സത്യത്തിന്നിഴതുന്നി
  തുടികൊട്ടീടുന്നെന്നും നമ്മുടെ കുട്ടേട്ടന്‍ ഹാ!
  അകലെപ്പൊയ്ക്കൊള്ളുക, ഇടയില്‍ ക്കയറാതെ
  മുലയും മൂക്കും കൊണ്ടേ, നീ വെറും അപശ്രുതി!!

  ReplyDelete
 4. സാംഷ്യ റോഷ്..
  ഇതൊക്കെ ഒരോ നമ്പറല്ലേ..അഡ്രസ്സ് പോയിട്ട് പേരു പോലും വ്യാജന്‍..
  ബഷീര്‍,
  :-)
  ലീലറ്റീച്ചര്‍,
  അറിയാം, അറിയാം. ബി.പി പെണ്ണുങ്ങള്‍ക്കുമുണ്ടാവാം.. ല്ലേ ?
  അക്ഷരത്തെറ്റോ, വ്യാകരണപ്പിശകോ, വൃത്താലങ്കാരഭംഗങ്ങളോ ചൂണ്ടിക്കാട്ടി, മാര്‍ക്കൊന്നും തരാതെ തോല്‍‌പ്പിച്ച് കളയുമോന്നായിരുന്നു പേടി..
  പാസ്സ്മാര്‍ക്കെങ്കിലും കിട്ടുമോ റ്റീച്ചര്‍?
  ഷാജിസ്സാര്‍, കല്‍ക്കീട്ടുണ്ട്. ട്ടോ..

  എല്ലാവരോടും എന്റെ സീമാതീതമായ നന്ദിയെ പ്രകാശിപ്പിയ്ക്കുന്നു...

  ReplyDelete
 5. നന്ദി, സിമി..
  ഇനിയും ഇതുവഴി വരുമോ ?

  ReplyDelete