Friday, January 2, 2009

ഇഷ്ടം

പിന്നെ ചോദിച്ചവള്‍, "ഏത്‌ നിനക്കിഷ്ട-
മെന്നെയോ, എന്റെ ശരീരത്തെയോ?"
എന്നോട്‌, ഞാനെത്ര ചോദിച്ചതീചോദ്യ-
മിന്നോളമുത്തരം കിട്ടിയില്ല.

നീണ്ടൊരഭൗമസുരതാവസാനമാ
നീണ്ടമിഴികളെന്‍നേര്‍ക്കുയര്‍ത്തി,
വീണ്ടു, മൊരുത്തരത്തിന്നായവളെന്നെ
നീണ്ടൊരാലിംഗനത്തില്‍ മുറുക്കി.

എന്നെമറക്കുന്നു, എല്ലാം മറക്കുന്നു
നിന്നെ ഞാനുമ്മവയ്ക്കുന്നനേരം.
എന്നിലലിയുന്ന ദേഹമുള്ളൊരെന്റെ-
പെണ്ണെ, എനിയ്ക്കിഷ്ടമാണ്‌, നിന്നെ...

6 comments:

  1. sreeNu Guy,
    താങ്കള്‍ക്കിഷ്ട്ടമായി എന്നറിയുന്നതില്‍ സന്തോഷം

    ReplyDelete
  2. ഉത്തരമെന്തായിരുന്നു....നിന്നിലെ നിന്നെയാണെനിക്കിഷ്ടമെന്നോ......നന്നായിട്ടുണ്ട്‌....

    ReplyDelete
  3. നന്നായി മാഷേ... പുതുവത്സരാശംസകള്‍!

    ഒപ്പം ആദ്യ ആല്‍ബത്തിന്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  4. മയില്‍പ്പീലീ,
    (എന്നിലലിയുന്ന ശരീരമുള്ള) നിന്നെ, എനിക്കിഷ്ടമാണെന്ന്..
    നന്ദി, സുരേഷ് കുമാര്‍..
    ശ്രീ, ആല്‍ബം (നാളെ)08/01/09 ന് പുറത്തിറങ്ങുന്നു..

    ReplyDelete