Thursday, January 29, 2009

മുജ്ജന്മപുണ്യം.

ഇന്നലെ, സന്ധ്യാംബരത്തിന്നരുണിമ
നിന്നിലലിയുന്ന കാഴ്ചകണ്ടു.
വിണ്ണിലെത്താരകളായിരം നിന്‍നീല-
ക്കണ്ണിലപ്പോള്‍ ചിരിതൂകിനിന്നൂ..

ആളൊഴിന്‍ഞ്ഞോരാക്കടപ്പുറമണ്ണില്‍ തീ-
നാളവിശുദ്ധിയായ്‌ നീയിരിയ്ക്കേ,
ഓളങ്ങളോര്‍മയായോടിയെത്തീ ദൃത-
താളം കരളില്‍തുടിമുഴക്കീ..

എന്തെന്നറിയാത്ത നിര്‍വൃതിയാണിവള്‍
സന്തതം എന്നരികത്തിരിയ്ക്കേ,
സ്വന്തമായ്‌കിട്ടാനിവളെ ഞാന്‍ മുജ്ജന്മ-
മെന്തെന്ത്‌ പുണ്യങ്ങള്‍ ചെയ്തിരിയ്ക്കാം...

10 comments:

  1. മുജ്ജന്മ പുണ്യത്തിന്റെ ഫലം ഈ ജന്മത്തില്‍ കിട്ടിയല്ലോ....ഇനി ഈ ജന്മത്തിലും പുണ്യങ്ങള്‍ മാത്രം ചെയ്യുക...അടുത്ത ജന്മത്തിലും സന്തോഷമുള്ള ജീവിതം തന്നെ കിട്ടും......

    മനോഹരമായ കവിത.....

    ReplyDelete
  2. നന്ദി, മയില്‍പ്പീലീ..

    ReplyDelete
  3. "സ്വന്തമായ്‌കിട്ടാനിവളെ ഞാന്‍ മുജ്ജന്മ-
    മെന്തെന്ത്‌ പുണ്യങ്ങള്‍ ചെയ്തിരിയ്ക്കാം...
    "
    എന്റെ ശ്രീമതിയെ കുറിച്ച്‌ എന്നും ഞാന്‍ ഓര്‍ക്കാറുള്ള ഒരു സത്യം
    നന്ദി

    ReplyDelete
  4. എന്തെന്നറിയാത്ത നിര്‍വൃതിയാണിവള്‍
    സന്തതം എന്നരികത്തിരിയ്ക്കേ,
    സ്വന്തമായ്‌കിട്ടാനിവളെ ഞാന്‍ മുജ്ജന്മ-
    മെന്തെന്ത്‌ പുണ്യങ്ങള്‍ ചെയ്തിരിയ്ക്കാം...

    നന്നായിട്ടുണ്ട്
    ആശംസകള്‍...*

    ReplyDelete
  5. ഇവിടെ അതു പാടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌

    ReplyDelete
  6. രണ്ടിലധികം വർഷങ്ങൾക്കു മുമ്പാണ്‌ ഞാൻ ശ്രീ. കുട്ടൻ ഗോപുരത്തിങ്കൽ, താങ്കളെ ബൂലോഗത്ത് കണ്ടത്. വളരെ ഹൃദ്യമാണ്‌ താങ്കളുടെ ഈരടികൾ. അന്നു ഞാൻ കാണാതെ പഠിച്ചതാണ്‌ ...ഓമനിച്ചീടാൻ ഒരോർമ്മ ഞാൻ ചോദിച്ചു, ഓമനേ നീ തന്നെനിയ്ക്കു നിന്നെ... എന്നുള്ള താങ്കളുടെ ഗാനം. പിന്നീട് ഞാൻ ബൂലോഗത്ത് കാര്യമായൊന്നും വരാറില്ലായിരുന്നു.... ഇപ്പോൾ വല്ലപ്പോഴുമൊക്കെ വല്ലതും കുത്തിക്കുറിയ്ക്കാറുണ്ട്... അങ്ങനെ കൃഷ്ണ എഴുതിയ ഒരു കമന്റ് ഇപ്പോൾ വീണ്ടും എന്നെ താങ്കളുടെ ബ്ലോഗിലെത്തിച്ചിരിയ്ക്കുന്നു. വളരെ ഹൃദ്യം ഈ കവിതയും.... സ്വന്തമായ്‌ കിട്ടാനിവളെ ഞാന്‍ മുജ്ജന്മമെന്തെന്ത്‌ പുണ്യങ്ങൾ ചെയ്തിരിയ്ക്കാം.. എനിയ്ക്ക് കാണാപ്പാഠം പഠിയ്ക്കാൻ ഒരു കവിത കൂടി... (ഒറ്റയ്ക്കിരിയ്ക്കുമ്പോൾ മൂളാനും). ഇനിയുള്ള ജന്മങ്ങളിലും ഇവളെ മാത്രമല്ല ഈ കവിതാവാസനയും താങ്കൾക്ക് സ്വന്തമായ് കിട്ടട്ടെ എന്നാശംസിയ്ക്കുന്നു....

    ReplyDelete
  7. മനോഹരമായ രചന

    ഇന്നലെ, സന്ധ്യാംബരത്തിന്നരുണിമ
    നിന്നിലലിയുന്ന കാഴ്ചകണ്ടു.
    വിണ്ണിലെത്താരകളായിരം നിന്‍നീല-
    ക്കണ്ണിലപ്പോള്‍ ചിരിതൂകിനിന്നൂ

    ആശംസകൾ

    ReplyDelete
  8. how can i hear innale sandhyambarathinnarunima''';;;;;;;;;;

    ReplyDelete
  9. This comment has been removed by the author.

    ReplyDelete