Friday, June 1, 2007

ശീര്‍ഷകമിടാത്തതും മുഴുമിക്കാത്തതുമായ കുറെ വരികള്‍

1.)

എഴുതാനും, എഴുതിയതപ്പാടെമായ്കാനും
എഴുതാതിരിയ്കാനും കഴിയുമിന്ന്
മഴപെയ്തുപോയപോല്‍ കവിതകളിനിയെന്നില്‍
ഒഴുകുകില്ലെങ്കില്‍, കരഞ്ഞുപോം ഞാന്‍

2.)

തൊഴുകൈകളോടെ ഞാന്‍ ഒരപേക്ഷചൊല്ലട്ടെ
മഴുവുമായെത്തുന്ന വിറകുകാരാ
ഒഴിവാക്കൂ, മുകളിലെശിഖരങ്ങള്‍ പാടുന്ന
കിളികള്‍ക്കിരിയ്കാനും, ചേക്കേറാനും

3.)

എന്തിനാണെന്നറിയില്ലെന്‍മനോവീണ
പന്തുവരാളിയിലീണങ്ങള്‍മൂളുന്നു
വെന്തെരിയുംവിരഹത്തിന്റെചൂടില്‍ ഞാന്‍
നൊന്തുരുകുന്നൊരീയേകാന്തവേളയില്‍


4.)

ഒരുപിടിദു:ഖത്തിന്‍ അവിലുമായ്‌ ഞാനെത്തീ
ഗുരുവായൂരിലെകണ്ണാ
ഇരുകൈയ്യുമുയര്‍ത്തി ഞാന്‍ തൊഴുന്നേന്‍ നിന്‍കരുണാര്‍ദ്ര
തിരുമിഴിയെന്നില്‍ പതിയേണമേ

4 comments:

  1. തേങ്ങേട്ട അവിലാണെങ്കി നിക്കും വേണം.. :) ചുമ്മാ..

    നന്നായിരിക്കുന്നു.. ഇനിയും എഴുതൂ..

    qw_er_ty

    ReplyDelete
  2. വൃത്തത്തിലെഴുതിയ കവിതകള്‍ വളരെക്കാലത്തിനു ശേഷം വായിച്ചപ്പോള്‍ എന്താ സുഖം!

    എങ്കിലും പ്രാസത്തിനു വേണ്ടി ആവശ്യമില്ലാതെ ശ്രമിച്ചു് അരോചകമായോ എന്നൊരു തോന്നല്‍. “പന്തുവരാളി” ഉദാഹരണം.

    ReplyDelete
  3. dear umesh,
    kurachu sariyaanu. ennal, swalpam paadunna, paattukale snehikkunna oraalaayathukondu karnaataka sangeethathile raagangalude peruvenemennu thonni. ente pazhaya chila poems-il mattu raagangalude perukal kaanaam. hindolam,mohanam aarabhi, aanandabhairavi etc..
    any way, thanQ 4 visitting my blog & posting a comment..
    with warm regards and lots of love

    ReplyDelete