Sunday, June 24, 2007

എഴുത്ത്‌

ഞാനെഴുതുന്നത്‌ "നല്ലതോ" "ചീത്തയൊ" എന്നോ;
ഇതു കവിതയാണോ എന്നോ എനിക്കിപ്പൊഴും നല്ല
തിട്ടമില്ല. ചിലപ്പോള്‍ ഭംഗിതോന്നുന്ന ഒരു വാക്ക്‌
മറ്റുചിലപ്പോള്‍ എന്റെ മോഹപ്പക്ഷിയോട്‌ തോന്നിയ
ഒരുദാഹം; അതുമല്ലെങ്കില്‍ അവളെനിക്കുതന്ന ഒരായിരം
മധുരസ്മൃതികളിലൊന്നിന്റെ ഓര്‍മ്മ.. വേറേ ചിലപ്പോള്‍
എന്നെ എപ്പോഴും കാത്തുരക്ഷിക്കുന്ന ദൈവങ്ങളോടുള്ള നന്ദി, അവരോടുള്ള എന്റെ പ്രാര്‍ത്ഥനകള്‍...
മറ്റുപദ്രവങ്ങളൊന്നുമില്ലാതെ ഒരു പതിനഞ്ചു മിനിറ്റ്‌,
പേനയും, ഒരു തുണ്ടു കടലാസും ഇത്രയൊക്കെ ധാരാളം മതിയാകും. ഇതാണെന്റെ ബ്ലോഗുകള്‍. 2007 ജനുവരി
മുതലാണു എനിയ്ക്കിതു കഴിയുമെന്നു ഞാനറിഞ്ഞത്‌.
അതിനുമുന്‍പൊരുവരിയുമെഴുതിയില്ല
അതിനായി തെല്ലും ശ്രമിച്ചുമില്ല
മാര്‍ച്ചിലാണു "ബ്ലോഗി"ല്‍ കയറ്റുന്ന സൂത്രം എന്റെ
ചെറിയ മോന്‍ എന്നെ പഠിപ്പിച്ചത്‌
ആദ്യമൊക്കെ കുറെ വായനക്കാര്‍ 'ഇത്തരം കവിതകള്‍ക്ക്‌
ഇന്നു മാര്‍കറ്റില്ല' 'വേറെ പണിയൊന്നുമില്ലേ' എന്നൊക്കെ കമന്റിട്ടിരുന്നു. പിന്നെ, ഒരുപാടുപേര്‍ നേരിട്ടും, കത്ത്‌
ഫോണ്‍, കമന്റ്‌ എന്നിങ്ങനെയും 'നല്ലത്‌' എന്നു
പ്രതികരിച്ചു
മുന്‍പൊരിയ്കലെഴുതിയപോലെ
"എഴുതാനും, എഴുതിയതൊക്കെ തിരുത്താനും
എഴുതാതിരിയ്ക്കാനും കഴിയുമിന്ന്"
ഇതു വായിക്കാന്‍ സന്മനസ്സു കാണിച്ചതിനു നന്ദി

9 comments:

  1. എഴുതണം, ഇനിയുമെഴുതണം. ഞങ്ങള്‍ വായിക്കാനുമുണ്ടാവും. ഒരു കവിത മോശമായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അയാളുടെ വ്യക്തിനിഷ്ഠമായ അഭിപ്രായമാണ് എന്നോര്‍മിക്കുക. കവിത നല്ലതെന്നു പറഞ്ഞാല്‍ നമ്മുടെ സൃഷ്ടിക്കു ലഭിച്ച അംഗീകാരമായും. ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  3. കവിയും കവിതയും ഇവിടെയില്ല. ബ്ലോഗര്‍മാത്രം! എഴുതുന്നതിനെ വായിച്ച് അവരവരുടെ അഭിപ്രായം രേഖപ്പെടുത്തിപ്പോകുന്നു. അത് അവര്‍ വായിച്ചു എന്നതുതന്നെയാണ് അതിനുള്ള അംഗീകാരവും. പിന്നെ അതിനെ നിയോ ക്സാസിസം എന്നോ ബോഗസ് ലിറ്റ്രേച്ചര്‍ എന്നോ, ആധുനികം എന്നോ കാല്പനികം എന്നോ എന്തുവേണമെങ്കില്‍ പറഞ്ഞോട്ടെ, സൃഷ്ടിയാണ് പ്രധാനം. ധൈര്യമായി എഴുതൂ... വായിക്കാനാളുണ്ട്..

    qw_er_ty

    ReplyDelete
  4. താങ്കളെ നിരാശപ്പെടുത്തിയ സംഭവങ്ങള്‍ തപ്പി ഞാന്‍ പോയിരുന്നു. കാര്യമാക്കേണ്ട കമന്റുകള്‍ ഒന്നും ഇല്ല. ഇതൊന്നും അല്ല മാഷെ വിമര്‍ശനങ്ങള്‍! എല്ലാവരുടെയും ബ്ലോഗില്‍ കയറി ഒന്നു നോക്കൂ.. കാ‍ണാം പൂരം!

    ഉമേഷേട്ടനും, സുനീഷ് മാഷും മറ്റും എല്ലാം മുറയ്ക്കു വായിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. കെവിന്‍ & സിജി, ശിശു എന്നിവരും മിക്കതും വായിച്ചിരുന്നു എന്ന് തോന്നുന്നു. അവര്‍ കമന്റുകള്‍ ഇട്ടു കണ്ടല്ലോ? ധൈര്യമായി എഴുതാം

    qw_er_ty

    ReplyDelete
  5. എഴുതുക ഇനിയുമേറെ
    വായിക്കാന്‍ ഞങ്ങളുണ്ട്‌
    അതു മാത്രം പോരെ
    എഴുത്തിനു

    ReplyDelete
  6. പ്രിയ സുനീഷ്‌ തോമസ്‌, വിശാലു, സാല്‍ജോ
    അനാഗതസ്മശൃ,

    നിങ്ങളോടെല്ലാം ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. ദയവായി
    എന്റെ ഹൃദയംനിറഞ്ഞ നന്ദി സ്വീകരിയ്ക്കുക

    ReplyDelete
  7. kuttan sir, may your spark enlighten Malayalam poetry... good luck, I am not familiar with writing malayalam texts in MANGLISH
    Try to tune some of this poems , all your poems have a lyrical touch.. good

    ReplyDelete