Wednesday, October 15, 2008

താരാട്ട്‌


എന്നെനിന്‍മാറോട്‌ചേര്‍ത്തണച്ച്‌ പിടിച്ചാലും
നിന്നിലേയ്ക്കലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ ഞാന്‍
പിന്നെ, നിന്‍വ്രണിതമാം ഓര്‍മ്മതന്‍തീരങ്ങളില്‍
ചെന്നലഞ്ഞീടാം, നമുക്കൊന്നിച്ച്‌ രാപ്പാര്‍ത്തീടാം

ഇന്നലെ സന്ധ്യയ്ക്ക്‌ ഞാന്‍ തനിച്ചീക്കടവത്ത്‌
നിന്നെയോര്‍ത്തിരുന്നെത്ര കണ്ണുനീര്‍ ചൊരിഞ്ഞെന്നോ
വന്നില്ല സമാശ്വാസം തരുവാന്‍ പടിഞ്ഞാറ്‌
എന്നും വരാറുള്ളൊരാ സാന്ധ്യതാരകപോലും

എന്ന് പെയ്തിറങ്ങുംനീയെന്നുള്ളില്‍ മഴയായി
എന്നെന്റെ ചിരാതില്‍ നീ പൊന്‍തിരി തെളിയിയ്ക്കും
എന്ന് നീയെന്‍വീണതന്‍ തന്ത്രിയില്‍ രാഗം മീട്ടും
എന്നെന്റെയശാന്തമാം മനസ്സില്‍ താരാട്ടാകും


3 comments:

  1. മനസ്സിലേക്ക്‌ മഴയായ്‌ പെയ്തിറങ്ങാനും, തിരിയായ്‌ തെളിയാനും,പൊന്‍വീണയായ്‌ ശ്രുതിമീട്ടാനും ഒരു താരാട്ടിലലിയിയ്ക്കാനും അവള്‍ വരും.....കാത്തിരിയ്ക്കൂ...അതിനൊരു സുഖമില്ലേ...കണ്ണീരിന്റെ നനവുള്ള സുഖം....

    ReplyDelete
  2. മയില്‍പ്പീലീ,
    ഒരു കാസറ്റ് ഇറക്കാന്‍ പരിപാടിയുണ്ട്. അതിനുവേണ്ടിയുള്ള ചില ശ്രമങളാണ് ഇനി. കുറേശ്ശെ സിമിലാരിറ്റി രചനകളില്‍ കണ്ടാല്‍ വേറൊന്നും തോന്നരുതേ

    ReplyDelete
  3. അയ്യയ്യോ, കാസറ്റല്ല. ആല്‍ബം..ആല്‍ബം

    ReplyDelete