Thursday, June 21, 2007

നിറമുള്ള നാഴികകള്‍



അഴകിനെത്തൊടുകുറി യണിയിച്ചപോലെന്റെ
യരികിലാരോമലാള്‍ വന്നണഞ്ഞൂ
മിഴിയിണയില്‍ ഞാന്‍ പണ്ടു ചൊന്നകളിവാക്കുകള്‍
മിഴിവോടെ മിന്നി ത്തെളിഞ്ഞുനിന്നൂ

ഒരുനിലാച്ചിരിയുടെ കുളിരലച്ചാര്‍ത്തില്‍ ഞാന്‍
അറിയാതെയൊഴുകി നീന്തുന്ന നേരം
അരുകിലിരുകരകളിലുമപ്സരസ്സായിരം
നറുമലരുകളെന്‍ നേര്‍ക്കെറിഞ്ഞിരുന്നൂ

അകലെ നിലാവ്‌; പാടുന്നരാപ്പക്ഷികള്‍;
അരികത്തു ചിരിതൂകി നീയും നില്‍കേ
അറിയുന്നൂ; നേരം വെളുക്കുവാനിനിയെത്ര
നിറമുള്ള നാഴികകള്‍ ബാക്കിയുണ്ട്‌?

4 comments:

  1. നല്ല കവിത. ഇത് ഇണമിട്ട് പാടിയാല്‍ നന്നായിരിയ്ക്കും, പണിയ്ക്കര്‍ സാറിനോട് ഒന്നു റിക്വെസ്റ്റ് ചെയ്ത് നോക്കു. ലളിതഗാനം എന്ന ബ്ലോഗില്‍ ഇങ്ങനെ ഈണമിട്ട് പാടിയ അനേകം ഗാനങ്ങളൂണ്ട്. താങ്കളുടെ പല കവിതകളും പാടാന്‍ സുഖമുള്ളവയാണല്ലൊ.

    ReplyDelete
  2. NERAM VELUKKATATHIRIKKATTE..!
    NIRAMULLA NAAZHIKAKAL ANEKAM AVASESHIKKATTE...!

    FANTASTIC..!
    EE SIDDHI OLIMANGAATHE NILANILKKATTE..!
    UTHAROTHARAM JWALIKKATTE...!

    ReplyDelete
  3. pradeepu, dear..
    enthaanu marupadi chollendathithinennum;
    enthaanu pakaramaay
    njan ninakkekenda-
    thonnumenikkariyillente snehitha,
    nanmakalaayiram nerunnu,koodeyen
    ulluniranjulla snehavaaypum...
    dayavaayi sweekariykuka.

    ReplyDelete