Saturday, July 28, 2007

സമയമില്ല..


ഇടഞ്ഞാരോടുമൊന്നുരിയാടീടുവാ-
നിടവരുത്തല്ലേ ഉടയോനേയെന്ന്
പടിയിറങ്ങുമ്പോള്‍ ദിനവും ധ്യാനിക്കു-
മൊടുവില്‍പ്രാര്‍ത്ഥന വിഫലമായ്‌ത്തീരും

കുടുംബ ബഡ്ജറ്റില്‍ കടന്നുകൂടിയ
കടങ്ങള്‍വീട്ടുവാന്‍ പരക്കംപായുമ്പോള്‍
ഇടയില്‍ക്കേറിവന്നുടക്കിനില്‍പ്പോരെ
ഇടിച്ചുമാറ്റിയും കുതിച്ചുപായുന്നൂ

അറിയില്ല; ജന മപരനെയൊട്ടും
പരിഗണിക്കാതെ തിരക്കുകൂട്ടുന്നു
തിരിഞ്ഞുനോക്കുവാന്‍, മനംകുളിര്‍പ്പിക്കു-
മൊരുവാക്കോതുവാന്‍..സമയമില്ലൊട്ടും

2 comments:

  1. മാഷെ വ്യത്യസ്ഥമായ രചനകള്‍, വേറിട്ട ചിന്തകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പ്രിയ സാല്‍ജൊ,
    ക്ഷമിക്കണം. ഞാനൊരു പച്ച മനുഷ്യനാണ്‌.
    ഒരു സാധാരണക്കാരന്‍. എനിക്ക്‌ ഒരിക്കലും
    ഞാനല്ലാതാവന്‍ കഴിയില്ല. വേറിട്ട ചിന്തകളോ,
    വ്യത്യസ്ത രചനാരീതികളോ ഒന്നും എനിക്കറിയില്ല
    ഏകാന്തത, വല്ലാതെ ബോറടിപ്പിക്കുമ്പോള്‍
    ഒരുപദം, ഒരുവാക്ക്‌, ഒരാശയം മനസ്സില്‍ വരും. അപ്പൊള്‍ അതങ്ങു പകര്‍ത്തും. അത്രതന്നെ.
    പിന്നെ, ഒരിയ്കലും സഫലീകരിക്കാനാവാത്ത
    ഒരു സ്നിഗ്ദപ്രേമവുമുണ്ടെനിക്ക്‌. ദയവായി അത്രയ്ക്‌
    ഒക്കെ കാണ്ടാല്‍ മതി.
    വന്നതിനും, വായിച്ചതിനും, കമന്റിടാന്‍ ദയവു
    കാണിച്ചതിനും ഒരായിരം നന്ദി പറയട്ടെ.
    സ്നേഹത്തോടെ.

    ReplyDelete