Monday, November 5, 2007

പ്രിയ ഉമേഷ്ജീ

താങ്കളുടെ സൈറ്റില്‍ പോയിരുന്നു।ചിന്തിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന,ഡിസ്റ്റെര്‍ബിംഗ്‌ ആയ ചില വസ്തുതകള്‍ അവിടെ കാണുകയുണ്ടായി। താങ്കള്‍ ഒരു ബ്ലോഗര്‍ അല്ലാത്തതുകൊണ്ടും, മെയിലിലായാല്‍ താങ്കള്‍ മാത്രമെ അതു വായിക്കൂ എന്നത്‌ കൊണ്ടും ഫോണ്ടിന്റെ പ്രശ്നങ്ങളുണ്ടായാലോ എന്നു ഭയന്നുമാണ്‌ ഞാന്‍ ഇതൊരു പോസ്റ്റിംഗ്‌ ആയി ഇടുന്നത്‌। ഇത്‌ എന്റെ സ്വന്തം നിരീക്ഷണണ നിഗമനങ്ങളാണ്‌. ഇതിന്റെ ശരി, തെറ്റുകള്‍ പരീക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അതിനവസരങ്ങള്‍ കിട്ടിയിട്ടുമില്ല

ഒരിടത്ത്‌ സ്വസ്ഥമായിരുന്‍ന്മനസ്സിനേയും ചിന്തകളേയും ഏകീകരിച്ച്‌ മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും ശ്വാസോച്ച്വാസം
നടെല്ലിന്റെ ഇടത്തുഭാഗത്ത്കൂടെ പോകുന്ന ഇഡ,വലത്ത്‌ ഭാഗത്തുകൂടെ പോകുന്ന പിംഗള എന്നിവയിലൂടെ കടത്തിവിട്ടാല്‍, നടുവിലുള്ള സുഷുമ്നയിലൂടെ, മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡാലിനി എന്ന സര്‍പ്പം മുകളിലേയ്ക്കുയര്‍ന്ന് ആറു കേന്ദ്രങ്ങള്‍ താണ്ടി ഏഴാമത്തെ സഹസ്രാരപദ്മത്തില്‍ എത്തുമ്പോള്‍ കൈവല്യാനുഭൂതിയുണ്ടാകുമത്രെ. ഈ പ്രക്രിയ ആര്‍ക്കുവേണമെങ്കിലും അനുഷ്ഠിക്കാവുന്നതാണ്‌ പക്ഷേ, നിരന്തരമായ പരിശ്രമവും സാധനയും ഇതു കൈവരിയ്ക്കാന്‍ ആവശ്യമാണ്‌. മൂന്നാമത്തെ കേന്ദ്രമായ മണീപൂരകം വരെ സര്‍പ്പം എത്തിയാല്‍ അവിടന്നങ്ങോട്ട്‌ പ്രാപ്തനായ ഒരു ഗിരുവിന്റെ ശിക്ഷണത്തില്‍ മാത്രമേ ആകാവൂ എന്നും അല്ലെങ്കില്‍ ഉന്മാദം വരെ വരുമെന്നും പറയപ്പെടുന്നു. ( എന്റെ ഒരു വിദേശി ഡോക്റ്റര്‍ സുഹൃത്ത്‌, ഭ്രാന്ത്‌ കുണ്ഡാലിനിയുടെ ഡിസ്റ്റോര്‍ട്ടഡ്‌ എവൈകനിംഗ്‌ ആണെന്ന് ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി)
ഇത്തരത്തിലുള്ള ഉദ്ധാരണം തനിയെ, അധികം ബുദ്ധിമുട്ടു കൂടാതെതന്നെ ചിലര്‍ക്കു കൈവരാം.അവര്‍ക്ക്‌, അതിനെ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന മാലാഖ തന്നതെന്നോ, സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ അരുളിച്ചെയ്തതാണെന്നോ ഉള്ള വ്യാഖ്യാനങ്ങള്‍ തരാന്‍ മാത്രമേ സാധിക്കുകയുള്ളു. പിന്നീട്‌ ചുറ്റുമുള്ളവരും, പിന്‍ഗാമികളും കൂടിയിരുന്ന് ക്രോഡീകരിച്ച്‌ അതിനെ സംഹിതകളും മതഗ്രന്ഥങ്ങളുമാക്കുന്നു എന്നുമാത്രം.

വര്‍ണ്ണരാജിയുടെ നടുക്കുള്ള ഭാഗം മാത്രമെ നമുക്കു ഗോചര മാവുന്നുള്ളു എന്നപോലെ മനുഷ്യമനസ്സിന്റെ താഴോട്ടുള്ള നീചന്‍, സ്നേഹം നന്ദി എന്നീ മൂല്യങ്ങളില്ലാത്തവന്‍ രാക്ഷസന്‍ അസുരന്‍ എന്നിവരെപ്പോലെ,മുകളിലേയ്ക്കു യോഗി, അവധൂതന്‍, പരമഹംസന്‍ യക്ഷ കിന്നരന്മാര്‍, ദേവന്മാര്‍ എന്നിങ്ങനെയുള്ളവരുമുണ്ട്‌
കുണ്ഡാലിനി ഉണര്‍ന്ന് മുകളിലെയ്ക്കെത്തുമ്പോള്‍ മനുഷ്യന്‌ അമാനുഷിക ശക്തികല്‍ കൈവരുന്നു സ്ഥല,കാല,സമയബന്ധിത മായ നമ്മുടെ നിയമങ്ങള്‍ക്ക്‌ അവര്‍ അതീതരായിരിയ്ക്കും. ഒരേ സമയം ഒന്നിലധികം സ്ഥലത്ത്‌ പ്രത്യക്ഷപ്പെടാനോ ഗൂഗിള്‍ എര്‍തിലെപ്പോലെ മുകളില്‍നിന്നുകൊണ്ട്‌ ഈഭൂമിയെ കാണാനോസാധ്യമാവും. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്നകാലത്ത്‌, ഭാരതത്തിന്റെ തെക്കേ ഭാഗത്ത്‌ വിന്ധ്യ സത്‌പുര യുടെയും തെക്ക്‌ കാടുകളാണെന്നും, അവിടെ ആശ്രമങ്ങളുണ്ടെന്നും ശബരി എന്നൊരു താപസിയുണ്ടെന്നും, മലകളില്‍ കുരങ്ങന്മാര്‍(ദ്രാവിഡര്‍? കറുത്ത്‌ പൊക്കം കുറഞ്ഞ്‌ ശക്തിയും സ്നേഹവും കൈമുതലായുള്ളവര്‍) ഉണ്ടെന്നും അതിനു തെക്ക്‌ സമുദ്രവും സമുദ്രത്തിനു തെക്ക്‌ ഒരു സുവര്‍ണ്ണ നാഗരികത ഉണ്ടെന്നും പത്ത്‌ മനുഷ്യരുടെ ബുദ്ധിയും ശക്തിയുമുള്ള ഒരു രാജാവ്‌ ഉണ്ടെന്നും വാല്മീകിയ്ക്ക്‌ എങ്ങനെ അറിയാന്‍ കഴിഞ്ഞു?

അതുപോലെ ഭാഷ. രാമന്‍ ശബരിയോട്‌ ഏതു ഭാഷയിലായിരിയ്ക്കാം സംസാരിച്ചിരിയ്ക്കുക. താപസന്മാരോട്‌, കുരങ്ങന്മാരോട്‌ വിഭീഷണനോടും രാവണനോടും? ശബ്ദതന്ത്രികളുടെ പ്രകമ്പനങ്ങളില്ലാതെതന്നെ അന്യോന്യമറിയുന്ന ഒരു ഭാഷയില്ലാതെതന്നെ ആശയങ്ങള്‍ കൈമാറുവാനാവുമായിരിക്കണം. പരസ്പരം നോക്കിയാല്‍ മാത്രം മതിയാവുമായിരിയ്ക്കാം. ഒരുപക്ഷെ അതും വേണ്ടായിരിയ്ക്കാം. മൊബെയിലു പോലും വേണ്ടാതെ നേരിട്ട്‌ മനസ്സിലേയ്ക്ക്‌ മെസ്സേജും ചിത്രങ്ങളുമയയ്ക്കുന്ന, സിസ്റ്റമില്ലാതെതന്നെ ചാറ്റ്‌ ചെയ്യുന്ന വിദ്യ.

ഓഷോ പറയുന്നു (തന്ത്ര വിഷന്‍: എന്‍ ഇന്‍വിറ്റേഷന്‍ റ്റു സെയിലന്‍സ്‌)
കബീറും ഫരീദും തമ്മില്‍ കണ്ട്‌ സംസാരിയ്ക്കുന്നതും ആശയവിനിമയം നടത്തുന്നതും കാണാനും കേള്‍ക്കാനും ശിഷ്യന്മാര്‍കൂടി നില്‍കേ, ഒരക്ഷരംപോലുമുരിയാടാതെ രണ്ടു ദിവസം അവര്‍ ചിലവഴിച്ചു. ഒന്നും മിണ്ടാഞ്ഞതെന്തെന്നു ചോദിച്ചവരോട്‌ ഫരീദ്‌ പറഞ്ഞു. "ആരു പറഞ്ഞു ഞങ്ങള്‍ മിണ്ടിയില്ലെന്ന് ഞങ്ങള്‍ അന്യോന്യം വിരുന്നുകാരായിരുന്നു. ഞങ്ങള്‍ പാടി ആടി, കൂലംകുത്തി ഒന്നിച്ചൊഴുകി.ചിരിച്ചു, കളിച്ചു, കെട്ടിപിടിച്ചു, കഥപറഞ്ഞു"

ഒരുകാര്യം വളരെ വ്യക്തമാണ്‌ ഒട്ടകപ്പുറത്തും അല്ലാതെയും മണല്‍ക്കാടുകളില്‍ക്കൂടി അലഞ്ഞുനടന്നിരുന്ന ഒരു ജനതയെ, ജീവിതത്തിന്‌ ലക്ഷ്യമോ, ചിന്തകള്‍ക്ക്‌ സംസ്കാരമോ ഇല്ലാതിരുന്ന; റ്റോയ്‌ലറ്റില്‍ ഏതു കാല്‍ വച്ച്‌ കയറണം എങ്ങനെ അതു നിര്‍വഹിക്കണം, അതിനുശേഷം എന്തു ചെയ്യണം, ഏതുകാല്‍വച്ച്‌ പുറത്തിറങ്ങണം എന്നുവരെ പഠിപ്പിയ്ക്കുന്ന പുസ്തകങ്ങള്‍ ദൈവം നേരിട്ട്‌ കൊടുത്തതാണെന്നും, അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും, അതില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ പാടില്ലെന്നും ശഠിക്കുന്ന ഒരുകൂട്ടര്‍. ഇന്റേണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്റെ ഉപയോഗത്തിനായി എണ്ണ ആവശ്യമാണെന്ന ഒറ്റക്കാരണത്താല്‍ ലോകമനസ്സാക്ഷിയെത്തന്നെ ഹൈജാക്‌ ചെയ്ത്‌ അമ്മാനമാടുന്ന ഭീകരദൃശ്യമാണ്‌ നാമിന്നു കാണുന്നത്‌
5 comments:

 1. എന്നെ വിളിച്ചതു കൊണ്ടു വായിച്ചു നോക്കിയതാണു്. ഒന്നും മനസ്സിലായില്ലല്ലോ. എന്റെ ഏതു പോസ്റ്റാണു ഡിസ്റ്റേര്‍ബിംഗ് ആയതു്? ആ പോസ്റ്റില്‍ ഒരു കമന്റിടാമല്ലോ. അല്ലെങ്കില്‍ ഇവിടെത്തന്നെ കാര്യം വ്യക്തമായി പറഞ്ഞു് ഒരു പോസ്റ്റിടൂ. മറുപടി തരാന്‍ ശ്രമിക്കാം.

  ഞാന്‍ ഒരു ബ്ലോഗര്‍ ആണു് ഗൂഗിളിന്റെ ബ്ലോഗ്സ്പോട്ടില്‍ അല്ല ഞാന്‍ എഴുതുന്നതു് എന്നേ ഉള്ളൂ. എന്റെ ബ്ലോഗ് ഇവിടെ ഉണ്ടു്. എന്റെ ബ്ലോഗര്‍ പ്രൊഫൈലില്‍ അതു കൊടുത്തിട്ടുമുണ്ടു്.

  ReplyDelete
 2. സുഹൃത്തെ,
  ആത്മീയകാര്യങ്ങളില്‍ വിശ്വാസം ഇല്ലെങ്കില്‍ അതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ അറിയുക. അസാധ്യമെന്ന് ചില നിഷേധികള്‍ പറയുന്ന പലതും ചെയ്തുകാണിക്കാന്‍ കഴിവുള്ള മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്‌. അതിന്‌ കമ്പോളവല്‍ക്കരിച്ച ദൈവത്തിന്റെയൊന്നും ആവശ്യം ഇല്ല. അവനവന്റെ മനസ്സിലെ ദൈവാംശം മാത്രം മതി. പണ്ട്‌ കുറുക്കന്‍ പറഞ്ഞ മാതിരി "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന് പറഞ്ഞതുകൊണ്ട്‌ അത്‌ ഇല്ലാതാവുന്നില്ല.

  ReplyDelete
 3. ഉമേഷ്ജീ,
  'വരാന്‍പോകുന്നതും, എഴുതിയതിനു ശേഷം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതുമായ എന്തെങ്കിലും ആ പുസ്തകത്തില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല അപ്പോള്‍ പിന്നെ അതാണ്‌ ആധികാരിക പുസ്തകമെന്നും, അതു മാത്രമാണ്‌ ശരിയെന്നും അതിനെ തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ പാടില്ലെന്നും....' ഈവിധത്തില്‍ താങ്കളുടെ സൈറ്റില്‍ നിന്നും ക്ലിക്‌ ചെയ്തപ്പോള്‍ കിട്ടിയ ഒരു ലിങ്കില്‍ (ആശയം മാത്രമാണ്‌ വാക്കുകള്‍ വേറെയാവാം) കണ്ടതായോര്‍ക്കുന്നു. ആ ആശയത്തോട്‌ തോന്നിയ മാനസികമായ അടുപ്പമാണ്‌ ആപോസ്റ്റ്‌. ഡിസ്റ്റര്‍ബിംഗ്‌ എന്നതുകൊണ്ട്‌ ഞാന്‍ ലക്ഷ്യമാക്കിയത്‌ മനസ്സിനെ ഉലച്ചു എന്നാണ്‌

  പ്രിയ താരാപഥം,
  കിട്ടാക്കൊതിയല്ല, എനിക്ക്‌ മുന്തിരിങ്ങ വേണ്ടതാനും. മനസ്സിന്റെ അപാര സാധ്യതകളേക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വെളിപാടു പോലെ ചില മനുഷ്യര്‍ക്ക്‌ പണ്ട്‌ കിട്ടിയ വരദാനങ്ങളേക്കു റിച്ചും, അതുവെച്ച്‌ പിന്‍ഗാമികള്‍ കാണിക്കുന്ന പരാക്രമങ്ങളുമാണ്‌ ഞാന്‍ പറയാനാഗ്രഹിച്ചത്‌. എഴുതി പരിചയമില്ലാത്തതിനാലാകാം അത്‌ ധരിപ്പിക്കാന്‍ കഴിയാത്തത്‌

  ReplyDelete
 4. കുട്ടാ,

  വിശദീകരണത്തിനു നന്ദി. എങ്കിലും എന്റെ ആശയത്തോടു് അടുപ്പമാണോ എതിര്‍പ്പാണോ എന്നു് ഇപ്പോഴും മനസ്സിലായില്ല. എതിര്‍പ്പാണെന്നു തൊന്നുന്നു. അല്ലേ?

  “ഭിന്നരുചിര്‍ഹി ലോകാഃ” എന്നല്ലേ? പലര്‍ക്കു പല അഭിപ്രായങ്ങള്‍. ചിലര്‍ യുക്തിയെ ആശ്രയിക്കുന്നു. ചിലര്‍ വിശ്വാസങ്ങളെ ആശ്രയിക്കുന്നു. ചിലര്‍ സ്വന്തം ചിന്തകളെ ആശ്രയിക്കുന്നു. ബ്ലോഗ് ഉള്ളതുകൊണ്ടു് അവനവന്റെ അഭിപ്രായങ്ങളെ ഇങ്ങനെ അവതരിപ്പിക്കാന്‍ കഴിയുന്നു. നല്ലതു്.

  ആശംസകളോടെ,

  ReplyDelete
 5. pRiya umeshjee,
  ethiRppalla, thikanja anukoolamaaNu.
  Would you please tell me more about you? A few words will do. The rest, I will visit your profile. Regards

  ReplyDelete