Tuesday, November 20, 2007

നീ


നീ യെറിഞ്ഞുടച്ചോരു പുല്ലാങ്കുഴലാണ്‌ ഞാന്‍
നീ മറന്നോരു'വൃന്ദാവനസാരംഗീ' രാഗം
നീ തകര്‍ത്തിട്ട ഞാനാം കണ്ണാടിക്കഷണങ്ങള്‍
നീ തന്നെ പെറുക്കുവാനെന്തിന്നു വന്നൂ, വീണ്ടും

നീ തന്ന മധുരിയ്ക്കും ദംശനപ്പാടുമായ്‌ വി-
നീതനായ്‌ ഞാനീ വഴിയ്കേകനായ്‌ നില്‍പ്പാണിന്നും
നീയറിയുന്നോ സഖീ, നീയാണെന്‍ സ്വപ്നകാവ്യം
നീയാണെന്‍ വെളിച്ചവും, വിശ്വവും, ഹൃല്‍സ്പന്ദവും

നീറുമെന്നാത്മാവിന്റെ നൊമ്പരങ്ങളെയാകെ
നീക്കുമോ, തിരിച്ചെന്നെ നീയെനിക്കേകീടുമോ?
നീണ്ടൊരു ചുംബനത്താലേകുക, പുനര്‍ജ്ജന്മം
നീള്‍മിഴിയാളേ നീ, യെന്‍ ജീവിതം തളിര്‍ക്കട്ടെ!


6 comments:

  1. പ്രിയ സ്നേഹിത...

    നന്നായിരിക്കുന്നു....അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നീ ഒന്ന്‌ കൂടി മനോഹരമായിരുന്നു...ലളിതമാം വരികളിലൂടെ എത്രയോ കവിതകള്‍ പിറക്കുന്നു...സാഹിത്യവാക്കുകള്‍ അമിതമായാലും ഭംഗി കുറയുമത്രെ കവിതകള്‍ക്ക്‌.....നീ എന്ന ഞാനിന്റെ അറിവില്ലായ്‌മയുടെ തോന്നലുകള്‍ മാത്രം....എങ്കിലും ആസ്വദിച്ച്‌ വായിച്ചു...

    നീ യില്‍ തുടങ്ങി നീ
    നീ യില്‍ ഒഴുകി നീ
    നീ യില്‍ വളര്‍ന്നു നീ
    നീ യില്‍ നടന്നു നീ
    നീ ഒടുവില്‍
    നീ യില്‍ ഒടുങ്ങി
    ആ നീ യാണോ ഈ നീ.....

    നന്‍മകള്‍ നേരുന്നു

    ReplyDelete
  2. Thank you, Mansoor. your instructions will have my attention in future.
    ishtamaayennaRinjathil santhOsham. nandi, mansoor..

    ReplyDelete
  3. കുറച്ചുകൂടി നന്നാക്കാം സുഹൃത്തെ.
    നല്ല കവിതയാണ്, ഇഷ്ടപ്പെട്ടു.



    നീയെന്റെ രാഗമായുണരുന്ന നേരം
    നീതന്ന സ്നേഹവും പാടിത്തുടങ്ങി
    നീയെന്റെയുള്ളിലൊരു താളമായതും
    നീയാരെന്നറിയുന്നു ഞാന്‍!!!

    ReplyDelete
  4. ഫസലിനോടും, പ്രിയഉണ്ണികൃഷ്ണനോടും എന്റെ നന്ദി അറിയിക്കട്ടെ Paulo Coelho യുടെ 'Eleven Minutes'നോട്‌ ആശയപരമായ ഒരു കടപ്പാടുണ്ട്‌.
    " I am what you scattered
    And the pieces you now gather up"
    (page 207)

    ReplyDelete