Wednesday, March 14, 2007

അമ്മേ മൂകാംബികേ

ഫെബ്രുവരി..9


പദ്‌മാസനസ്തേ തൊഴുന്നായിരം രാഗ-
പദ്‌മങ്ങളെന്നില്‍ വിടര്‍ത്തേണമേ
പദ്‌മവിലോചനേ അമ്പികേ നിന്‍പാദ-
പദ്‌മങ്ങളെന്നും തുണയാകണേ

സ്വര്‍ണകിരീടം തലയിലേന്തി ഏഴു-
വര്‍ണങ്ങളാല്‍ മുഖ കാന്തി മിന്നി
കര്‍ണ്ണാഭരണവും ചാര്‍ത്തിയ നിന്നെ യുള്‍-
കണ്ണാല്‍ ഞാന്‍ കാണുന്നൂ മൂകാമ്പികേ

സിന്ദൂര വര്‍ണ മുഖകാന്തിയും നീണ്ട-
ചെന്താമരക്കണ്ണും പുഞ്ചിരിയും
എന്നും മനസ്സില്‍ തെളിയണേ അമ്പികേ
എന്നെ നീ കാക്കണേ ഭുവനേശ്വരീ

1 comment:

  1. kuttetta...we can feel that devotion when we go through each n every lines....May Amma bless u n ur family

    ReplyDelete