Tuesday, March 13, 2007

കണ്ണനോട്‌

ഫെബ്രുവരി..1


മോഹന രാഗത്തിന്‍ ഈണങ്ങള്‍ കേട്ടെന്റെ
മോഹമയൂഖങ്ങള്‍ പീലിനീര്‍ത്തി
ആടിത്തുടങ്ങി പദങ്ങള്‍,ഹ്രുദയവു-
മാനന്ദ ലാസ്യത്താലെന്നപോലെ

ഓര്‍മയില്‍; മാലിനീ തീരവും, പൈക്കളും,
ഓമല്‍ക്കുളിര്‍കാറ്റിന്നാശ്ലേഷവും
ഗാനമുതിര്‍ക്കും കുയിലും, മയില്‍പീലി
ചൂടിയ കണ്ണനും, പൂങ്കുഴലും

എന്നുമെന്നോടൊപ്പമുണ്ടാകണേ ക്രുഷ്ണാ
നിന്‍ വേണു ഗാന സ്വരമാധുരി
എന്നുമെന്നുള്ളില്‍ ചൊരിഞ്ഞീടണെ കണ്ണാ
നിന്‍ ക്രുപാനുഗ്രഹ സാഗരവും

No comments:

Post a Comment