Sunday, March 11, 2007

കണ്ണാ..

ജനുവരി 18



കണ്ണും കരളും കനവുകളും എന്റെ
കണ്ണാ നിനക്കു ഞാനിന്നു നല്‍കാം
ഒരുവരം മാത്രമെനിക്കുവേണം നിന്റെ
തിരുവുടല്‍ എന്നും കണികാണുവാന്‍

നിന്‍ വേണു ഗാന കല്ലോലിനിയില്‍ ഒരു
നെയ്യാംബലായി വിരിഞ്ഞു നില്‍ക്കാന്‍
നിന്‍ കാല്‍ക്കല്‍ വീണു സാഫല്യം നേടും ഒരു
കുഞ്ഞു തുളസി ക്കതിരാകുവാന്‍

രാധയും ഗോപികമാരും പിന്നെ
രുഗ്മിണിയും നിന്റെ പൂംകുഴലും
ചുംബിച്ച ചുണ്ടിലെ പൂപ്പുഞ്ചിരി
എന്നില്‍ കുളിരായി പെയ്തിറങ്ങാന്‍


No comments:

Post a Comment